വയലാര്‍ രാമവര്‍മയുടെ 51-ാം ചരമവാര്‍ഷിക ദിനത്തില്‍ വയലാര്‍ രാഘവപ്പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ മകന് വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ നേതൃത്വത്തില്‍ കുടുംബാം
ചേർത്തല: വയലാർ മഹാത്മാസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമയുടെ 51-ാം ചരമവാർഷിക ദിനാചരണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. കവിയുടെ രാഘവപറമ്പ് വസതിയിലെ സ്മൃതികുടീരത്തിൽ നടത്തിയ പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും പ്രസിഡന്റ് ആന്റണി പട്ടശേരി, രക്ഷാധികാരികളായ വയലാർ ലത്തീഫ്, ലക്ഷ്മി കുമാരി എന്നിവർ നേതൃത്വം നൽകി.
അനിൽകുമാർ ആലപ്പാട്ട്, എ.സി. മാത്യു, സി.എ. റഹിം, തങ്കമണി, ബീന പണിക്കർ, ബി. അജയകുമാർ, വിജയമ്മ, ബി. സോമനാഥൻ, ജോജോ പാര്യത്തറ, സി.കെ. തിലകൻ, സ്മിതാശശി എന്നിവർ പങ്കെടുത്തു.
Tags :