x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ ദി​വാ​ന്‍​ജി ഇ​നി ത​ല​വ​ടി​ക്ക് സ്വ​ന്തം

വെബ് ഡെസ്ക്
Published: October 28, 2026 12:41 AM IST | Updated: October 28, 2026 12:41 AM IST

രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്ന വ​ലി​യ ദി​വാ​ന്‍​ജി വ​ള്ളം ത​ല​വ​ടി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍.

എ​ട​ത്വ: ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ പൈ​ത്യ​കം പേ​റു​ന്ന രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്ന വ​ലി​യ​ദി​വാ​ന്‍​ജി വ​ള്ളം ഇ​നി ത​ല​വ​ടി​ക്ക് സ്വ​ന്തം. 1928- ല്‍ ​നി​ര്‍​മി​ച്ച വ​ലി​യ​ദി​വാ​ന്‍​ജി വ​ള്ള​ത്തി​ന്‍റെ പേ​രും പെ​രു​മ​യും നി​ല​നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​വ​ടി സ്വ​ദേ​ശി കൊ​ച്ചു​തോ​ട്ട​ക്കാ​ട്ട് ആ​ര്‍. സോ​മ​നാ​ഥ​ന്‍​പി​ള്ള​യാ​ണ് വ​ള്ളം പു​ന​ര്‍​നി​ര്‍​മി​ച്ച​ത്. വ​ള്ള​ത്തി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മ​റ്റൊ​രു സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി​രു​ന്നു വ​ള്ള​ത്തം ഏ​റ്റെ​ടു​ക്ക​ല്‍. കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ പാ​ര​മ്പ​ര്യ​ത്തി​ല്‍ ത​ന​താ​യ സ്ഥാ​ന​മു​ള്ള വ​ലി​യ ദി​വാ​ന്‍​ജി ചു​ണ്ട​ന്‍ പു​തു​ജീ​വ​നോ​ടെ വീ​ണ്ടും നീ​റ്റി​ലി​റ​ക്കി.

നെ​ടു​മു​ടി എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച വ​ള്ളം ആ​ദ്യ​കാ​ല​ത്ത് നെ​ടു​മു​ടി തെ​ക്കേ​മു​റി ചു​ണ്ട​ന്‍ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 128 അം​ഗു​ലം നീ​ള​വും 107 തു​ഴ​ച്ചി​ല്‍കാർ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന ത​ര​ത്തി​ലാ​ണ് വ​ള്ള​ത്തി​ന്‍റെ ഘ​ട​ന. 1949 ഓ​ടെ ആ​യാ​പ​റ​മ്പ് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം വ​ള്ളം സ്വ​ന്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന്, ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ ശി​ല്പി​യും സ്ഥാ​പ​ക​നു​മാ​യ ദി​വാ​ന്‍ രാ​ജാ കേ​ശ​വ​ദാ​സി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം വ​ലി​യ ദി​വാ​ന്‍​ജി എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു.

വ​ള്ള​ത്തി​ന്‍റെ സ​വി​ശേ​ഷ​മാ​യ കൂ​മ്പി​ന്‍റെ രൂ​പ​ഭം​ഗി​യാ​ല്‍ കൂ​മ്പി​ലെ വ​മ്പ​ന്‍ എ​ന്ന പേ​രി​ലും വ​ലി​യ ദി​വാ​ന്‍​ജി അ​റി​യ​പ്പെ​ട്ടി​രു​ന്നു. ച​ക്ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പി​ണ​ഞ്ഞു​നി​ല്‍​ക്കു​ന്ന നാ​ഗ​ങ്ങ​ളും താ​മ​ര​യി​ത​ളു​ക​ളും കൂ​മ്പി​നെ അ​ല​ങ്ക​രി​ച്ചി​രു​ന്നു. അ​മ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് രാ​ജാ കേ​ശ​വ​ദാ​സ് എ​ന്നും മ​റു​വ​ശ​ത്ത് വ​ലി​യ ദി​വാ​ന്‍​ജി എ​ന്നു​മാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രു​ന്ന​ത്.

1952-ല്‍ ​പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ ആ​ല​പ്പു​ഴ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജ​ല​ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന എ​ട്ട് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളി​ല്‍ വ​ലി​യ ദി​വാ​ന്‍​ജി​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യാ​യി വ​ള​ര്‍​ന്ന ആ ​ച​രി​ത്ര​സം​ഭ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഈ ​വ​ള്ള​ത്തി​നും ക​ഴി​ഞ്ഞു. 1979 ലും 1981 ​ലും നെ​ഹ്‌​റു ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2016 ജൂ​ലൈ​യി​ല്‍ വ​ലി​യ ദി​വാ​ന്‍​ജി​യു​ടെ മ​ത്സ​ര​പാ​ര​മ്പ​ര്യം തു​ട​രു​ന്ന​തി​നാ​യി പു​തി​യ ചു​ണ്ട​ന്‍ നീ​ര​ണി​ഞ്ഞു.

ഒ​രു നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന ഓ​ര്‍​മ​ക​ളും ശി​ല്പ​ഭം​ഗി​യും ജ​ലോ​ത്സ​വ ച​രി​ത്ര​വും പേ​റു​ന്ന വ​ലി​യ ദി​വാ​ന്‍​ജി ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​തൃ​ക​മാ​യി ഇ​നി ത​ല​വ​ടി ക​ര​യി​ല്‍ നി​ല​കൊ​ള്ളും. ത​ല​വ​ടി​യി​ല്‍ എ​ത്തി​ച്ച വ​ള്ള​ത്തി​ന് ത​ല​വ​ടി ഗ​ണേ​ശ​സേ​വാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ​ത്തി​ല്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത്ത് പി​ഷാ​ര​ത്ത്, പ്ര​ശാ​ന്ത് , റ്റി.​എ​ന്‍. പ്ര​കാ​ശ്, മ​നു എ​സ്. മേ​നോ​ന്‍, പി.​എ​ന്‍ ശ​ര​ത്ത്, ആ​ര്‍. ശ​ര​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up