x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്സോ കേസിൽ 28 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: October 28, 2026 12:37 AM IST | Updated: October 28, 2026 12:37 AM IST

അ​ടൂ​ർ: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ എ​ട്ടു വ​ർ​ഷം​മു​ന്പ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​യാ​ൾ​ക്ക് 28 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,35,000 രൂ​പ പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഭ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ത​ക​ര​മ​ല കു​റ്റി​യി​ൽ വീ​ട്ടി​ൽ ന​കു​ല​ൻ (47)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി.​ മ​ഞ്ജി​ത്ത് പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ജൂ​ൺ, സെ​പ്റ്റം​ബ​ർ മാ​സ​ത്തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

പീ​ഡ​ന വി​വ​രം കു​ട്ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് 2026 ആ​ദ്യ​മാ​ണ്. അ​ന്ന​ത്തെ കൊ​ടു​മ​ൺ പൊ​ലി​സ് ഇ​ൻ​സ്പെ​ക്‌​ട​റാ​യി​രു​ന്ന ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​റാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും പ്ര​തി​ക്കെ​തി​രേ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട പൊലിസ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു പോ​ക്സോ കേ​സി​ലും ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​യാ​ളാ​ണ് പ്ര​തി.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ൾ കോ​ർ​ട്ട് ലെ​യ്സ​ൺ ഓ​ഫിസ​ർ​മാ​രാ​യ എ​എ​സ്ഐ ഹ​സീ​ന, എ​സ് സി​പി​ഒ ദീ​പ​കു​മാ​രി എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ച്ചു. പ്ര​തി​യി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up