റാന്നി: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഏഴ് മുതൽ 11 വരെ വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിൽ നടക്കും. റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2500ലധികം കലാപ്രതിഭകൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും.
കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി ഉദ്ഘാടനം ചെയ്തു. ടി .കെ. ജെയിംസ് അധ്യക്ഷത വഹിച്ചു.
Tags :