x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് കു​ടി​വെ​ള്ള​മെ​ത്തും

വെബ് ഡെസ്ക്
Published: October 28, 2026 12:31 AM IST | Updated: October 28, 2026 12:31 AM IST

തു​റ​വൂ​ർ: ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​രൂ​ർ മു​ത​ൽ വ​യ​ലാ​ർ വ​രെ​യു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല ഉ​ൾ​പ്പടെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കും. ജ​പ്പാ​ൻ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ മാ​ക്കേക്ക​വ​ല​യി​ലെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്നെത്തു​ന്ന പൈ​പ്പ്‌ലൈ​ൻ, തു​റ​വൂ​ർ മു​ത​ൽ പൊ​ന്നാംവെ​ളി​വ​രെ മാ​റ്റി​സ്ഥാ​പി​ച്ച പു​തി​യ പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​ലി​ങ്കിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

പൈ​പ്പ്‌ലൈ​നു​ക​ൾ ബ​ന്ധി​പ്പി​ച്ച​ശേ​ഷം ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൈ​പ്പ് ബ്ലീ​ച്ച് ചെ​യ്ത് അ​ണു​വി​മു​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​മ്പിം​ഗ് ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇന്നു രാ​വി​ലെ മു​ത​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ത്തു​ട​ങ്ങു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദേ​ശീ​യ​പാ​ത 66ലെ ​അ​രൂ​ർ–​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​പ്പാ​ൻ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ടി​വ​ന്ന​ത്. തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ പു​തി​യ പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെത്തു​ട​ർ​ന്ന് നി​ർ​മാ​ണ​ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ട​തോ​ടെ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കു​ക​യാ​യി​രു​ന്നു.

ഉ​യ​ര​പ്പാ​ത​യു​ടെ മു​ക​ളി​ൽ​നി​ന്നു​ള്ള മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഡ്രെ​യി​നേ​ജ് പൈ​പ്പ് കാ​ന​യി​ലേ​ക്കാ​ണ് ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കാ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം കാ​ന​യി​ൽ​നി​ന്ന് ക​ര​ക​വി​ഞ്ഞൊ​ഴു​കി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് എ​ത്തി. ഇ​തോ​ടെ ജോ​ലി​സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടു​ക​യും പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഇ​ട​പെ​ട്ട് ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

അ​രൂ​ർ മു​ത​ൽ വ​യ​ലാ​ർ വ​രെ​യു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല ഉ​ൾ​പ്പടെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഏ​ഴു ദി​വ​സ​ത്തോ​ളം കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റ് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ളം ക​ണ്ടെ​ത്താ​ൻ ജ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ ഒ​രാ​ഴ്ച​യാ​യി വെ​ള്ള​ത്തി​നാ​യി കാ​ത്തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

Tags :

Recent News

Corehub Up