x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ല​യി​ൽ മൂ​ന്നു വീ​ടു​ക​ളി​ൽ​നി​ന്നു സൈ​ക്കി​ൾ മോ​ഷ്‌​ടി​ച്ചു

വെബ് ഡെസ്ക്
Published: October 28, 2026 12:33 AM IST | Updated: October 28, 2026 12:33 AM IST

അ​ടൂ​ർ: വ​യ​ല​യി​ൽ ഒ​രേ രാ​ത്രി​ മൂ​ന്നു വീ​ടു​ക​ളി​ൽ​നി​ന്നു സൈ​ക്കി​ളു​ക​ൾ മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മോ​ഷ​ണംപോ​യ സൈ​ക്കി​ളു​ക​ളി​ൽ ഒ​രെ​ണ്ണം പി​ന്നീ​ട് പ​റ​ക്കോ​ട് ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

വ​യ​ല ക​യ​റു​മു​റ്റം ഭാ​ഗ​ത്തെ ഐ​ക്കാ​ട്ടേ​ത്ത് അ​നി​ൽ, സ്മി​ത ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി, ഉ​ട​യാ​ൻ​വി​ള അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് സൈ​ക്കി​ളു​ക​ൾ മോ​ഷ​ണം പോ​യ​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്‌​ടി​ച്ച സൈ​ക്കി​ൾ ന​ശി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. ഏ​നാ​ത്ത് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സൈ​ക്കി​ൾ മോ​ഷ്‌​ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up