x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം; രാ​മ​ന് നീ​തി നി​ഷേ​ധി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്

വെബ് ഡെസ്ക്
Published: October 27, 2026 11:53 PM IST | Updated: October 27, 2026 11:53 PM IST

ഹ്യൂ​മ​ൻ റൈ​റ്റ്സ് സ​മ്മേ​ള​ന​ക്കാ​ർ ബാ​ന​ർ സ്ഥാ​പി​ച്ച​പ്പോ​ൾ.

ച​ക്കി​ട്ട​പാ​റ: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ബ​ലി​യാ​ടാ​യ ച​ക്കി​ട്ട​പാ​റ​യി​ലെ രാ​മ​ന് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ട് വ​ർ​ഷം ഒ​ന്നു പി​ന്നി​ട്ടു.
ച​ക്കി​ട്ട​പാ​റ ടൗ​ണി​ലെ റോ​ഡ് വീ​തി ത​ർ​ക്ക​ത്തി​ന്‍റെ ബ​ലി​യാ​ടാ​ണ് രാ​മ​ൻ. ഒ​ന്നാം അ​ള​വി​ൽ റോ​ഡി​ലെ കെെ​യേ​റ്റ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​രു​വ​ശ​ത്തേ​യും ഒ​ട്ടേ​റെ ക​ച്ച​വ​ട​ക്കാ​രു​ടെ ക​ട​ക​ൾ​ക്കു​ള്ളി​ലാ​ണ് മാ​ർ​ക്കിം​ഗ്‌ വ​ന്ന​ത്. രാ​മ​ന്‍റെ ചെ​റു​മു​റി​ക്കു​ള്ളി​ലും ഇ​ത് രേ​ഖ​പ്പെ​ടു​ത്തി.

ഹൈ​വേ നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ രാ​മ​ന്‍റെ കോ​ൺ​ക്രീ​റ്റ് ഒ​റ്റ​മു​റി കെ​ട്ടി​ടം ത​ക​ർ​ത്തു. സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും മി​ഠാ​യി ഭ​ര​ണി​ക​ളും വീ​ട്ടി​ലേ​ക്ക് മാ​റ്റി. ക​ട ത​ക​ർ​ക്കാ​ൻ കൂ​ട്ടു​നി​ന്ന​വ​ർ രാ​മ​നെ ത​ങ്ങ​ൾ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. വ​ർ​ഷം ഒ​ന്നു പി​ന്നി​ട്ടി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. രാ​മ​ന്‍റെ കെ​ട്ടി​ട നി​ര​യി​ലു​ള്ള​തും കെെ​യേ​റ്റ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​വു​മു​യ​ർ​ന്ന മ​റ്റു കെ​ട്ടി​ട​ങ്ങ​ളും ക​ട​ക​ളും ഇ​ന്നും അ​വി​ടെ​യു​ണ്ട്. ഇ​തി​നി​ടെ ഹ്യൂ​മ​ൻ റൈ​റ്റ്സ് സം​ഘ​ട​ന​ക്കാ​ർ രാ​മ​ന്‍റെ പൊ​ളി​ച്ച ക​ട​യി​ൽ സ​മ്മേ​ള​ന ബാ​ന​റും സ്ഥാ​പി​ച്ചു. മ​നു​ഷ്യാ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട രാ​മ​ന് നീ​തി ല​ഭി​ക്കു​മെ​ന്ന ചോ​ദ്യം മാ​ത്രം ബാ​ക്കി.

Tags :

Recent News

Corehub Up