കോഴിക്കോട് 68-ാം കേരള സ്കൂൾ കായികമേളാ ബാസ്കറ്റ്ബോൾ സബ് ജൂനിയർ (അണ്ടർ 14) വിഭാഗത്തിൽ റണ്ണേഴ്സ് അപ്പായ ആലപ്പുഴ ജില്ലാ പെൺകുട്ടികളുടെ ടീം.
ആലപ്പുഴ: കോഴിക്കോട് നടന്ന 68-ാമത് കേരള സ്കൂൾ കായികമേള 2026, ബാസ്കറ്റ്ബോൾ സബ് ജൂനിയർ (അണ്ടർ 14) വിഭാഗത്തിൽ ആലപ്പുഴ ജില്ലാ പെൺകുട്ടികളുടെ ടീം റണ്ണേഴ്സ് അപ്പായി.
ടീം: നേഹ അന്ന രാജു - ക്യാപ്റ്റൻ, നിവിയ ആഗ്നസ് ജയേഷ് - വൈസ് ക്യാപ്റ്റൻ, വൈഷ്ണവി നായർ, എച്ച്. ഹന്ന ഫാത്തിമ, ടി. ആവണി, ആഗ്നേയ സബീഷ് (എസ്ഡിവി ജിഎച്ച്എസ്), അന്ന എൽസ ജോർജ്, മെറിൻ സി. ജിജോ, ശിവാനി എസ്. നാഥ്, മയൂഖ മനോജ് (സെന്റ് ആന്റണീസ്), എ. ഉമ്മു സൽമ, (സെന്റ് മൈക്കിൾസ് തത്തംപള്ളി), അനാമിക അജീഷ് (സെന്റ് ആൻസ് ചെങ്ങന്നൂർ). ബി. സുഭാഷ്-കോച്ച്. ഷീജ മനോഷ് - മാനേജർ.
Tags :