x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ ര​ക്ഷ​പ്പെടു​ത്തി

വെബ് ഡെസ്ക്
Published: October 27, 2026 11:55 PM IST | Updated: October 27, 2026 11:55 PM IST

ആത്മഹത്യഭീഷണി മുഴക്കിയ ​ആളെ താ​ഴെ​യി​റ​ക്കു​ന്നു

കൊ​യി​ലാ​ണ്ടി: ക​ന്നൂ​രി​ല്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ വൈ​ദ്യു​ത പോ​സ്റ്റി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ര്‍​ന്ന് താ​ഴെ​യി​റ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ മു​ള്‍​മു​യി​ലാ​ക്കി​യ സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യാ​ണ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ത​ന്‍റെ മ​ത്‌​സ്യ ബ​ന്ധ​ന വ​ല​യും മ​റ്റും ന​ശി​പ്പി​ച്ചെ​ന്നു​പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സ​മീ​പ​ത്തു​കൂ​ടി 11 കെ​വി ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ കൊ​യി​ലാ​ണ്ടി സ​ബ്സ്റ്റേ​ഷ​നി​ല്‍ നി​ന്നു​മു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

എ​സ്എ​ഫ്ആ​ര്‍​ഒ ബി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. സേ​ന​യി​ലെ ജി​നീ​ഷ്, സു​ജി​ത്ത് എ​ന്നി​വ​ര്‍ കോ​ണി ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ക​യ​റി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. പൊ​ലി​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ര്‍ നേ​രം കൊ​യി​ലാ​ണ്ടി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.

 

Tags :

Recent News

Corehub Up