x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ക്കാ​ടി തോ​ട്ടി​ലെ വെ​ള്ള​ത്തി​ന് നി​റം മാ​റ്റം; ജാ​ഗ്ര​താ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: October 27, 2026 11:53 PM IST | Updated: October 27, 2026 11:53 PM IST

പേ​രാ​മ്പ്ര മ​ര​ക്കാ​ടി തോ​ട്ടി​ലെ വെ​ള്ളം നി​റം മാ​റി​യ നി​ല​യി​ൽ.

പേ​രാ​മ്പ്ര: മ​ര​ക്കാ​ടി തോ​ട്ടി​ലെ വെ​ള്ളം നി​റം മാ​റി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്.
പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. തോ​ട്ടി​ലെ വെ​ള്ളം ചു​വ​പ്പ് നി​റ​ത്തി​ല്‍ മാ​റി​യ​തി​നാ​ലാ​ണ് നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പ​രി​സ​ര​വാ​സി​ക​ള്‍ പ​ച്ച വെ​ള്ളം കു​ടി​ക്ക​രു​ത്.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ തു​ണി അ​ല​ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. വെ​ള്ളം മ​ലി​ന​മാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up