x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ള്‍ പൂ​​ട്ടി​​ച്ചു; 1315 എ​​ണ്ണ​​ക്ക​​ടി​​ക​​ള്‍ ന​​ശി​​പ്പി​​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 11:52 PM IST | Updated: October 27, 2026 11:52 PM IST

ഓ​​പ്പ​​റേ​​ഷ​​ന്‍ തെ​​ളി​​മ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​ല​​ഹാ​​ര നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട

കോ​​ട്ട​​യം: ഭ​​ക്ഷ്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ പാ​​ച​​ക എ​​ണ്ണ ആ​​വ​​ര്‍​ത്തി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു ത​​ട​​യാ​​നും വൃ​​ത്തിഹീ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ഭ​​ക്ഷ​​ണ​​പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍ സൂ​​ക്ഷി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​നു​​മാ​​യി ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഓ​​പ്പ​​റേ​​ഷ​​ന്‍ തെ​​ളി​​മ ര​​ണ്ടാം ഘ​​ട്ട പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കു ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി.

ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ള്‍, ബേ​​ക്ക​​റി​​ക​​ള്‍, ത​​ട്ടു​​ക​​ട​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു എ​​ണ്ണ​​പ്പ​​ല​​ഹാ​​ര​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കി​​യ ന​​ല്കു​​ന്ന നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ളി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, ഏ​​റ്റു​​മാ​​നൂ​​ര്‍, ഈ​​രാ​​റ്റു​​പേ​​ട്ട, പാ​​ലാ എ​​ന്നീ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന പ​​ല​​ഹാ​​ര നി​​ര്‍​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന​​ക​​ള്‍.

ക​​ട​​ക​​ളി​​ലേ​​ക്ക് എ​​ണ്ണ​​പ്പ​​ല​​ഹാ​​രം ന​​ല്കു​​ന്ന​​വ​​ര്‍​ക്കു ബി​​ല്ലു​​ക​​ള്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഇ​​ത്ത​​രം നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ള്‍ ക​​ണ്ടെ​​ത്താ​​ന്‍ ഏ​​റെ പ്ര​​യാ​​സ​​മാ​​യി​​രു​​ന്നു. പ​​ല​​ഹാ​​ര നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ളു​​ടെ ലൊ​​ക്കേ​​ഷ​​ന്‍ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ത​​ന്നെ ക​​ണ്ടെ​​ത്തി​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

16 യൂ​​ണി​​റ്റു​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ 15 ലി​​റ്റ​​ര്‍ എ​​ണ്ണ പി​​ടി​​ച്ചെ​​ടു​​ത്തു ന​​ശി​​പ്പി​​ച്ചു. വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി സൂ​​ക്ഷി​​ച്ചി​​രു​​ന്ന 1315 എ​​ണ്ണ​​പ്പ​​ല​​ഹാ​​ര​​ങ്ങ​​ള്‍ ന​​ശി​​പ്പി​​ച്ചു. ലൈ​​സ​​ന്‍​സി​​ല്ലാ​​തെ പ്ര​​വ​​ര്‍​ത്തി​​ച്ച ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ട​​ച്ചു​​പൂ​​ട്ടാ​​നും നി​​ര്‍​ദേ​​ശം ന​​ല്കി. അ​​ഞ്ച് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു പി​​ഴ​​യീ​​ടാ​​ക്കി. ഒ​​രു സ്ഥാ​​പ​​ന​​ത്തി​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു. എ​​ട്ടു സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു നോ​​ട്ടീ​​സ് ന​​ല്കി. ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ലെ ര​​ണ്ട് അ​​ടു​​ക്ക​​ള​​ക​​ളി​​ല്‍ ഒ​​രെ​​ണ്ണം താ​​ത്കാ​​ലി​​ക​​മാ​​യി അ​​ട​​യ്ക്കാ​​നും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​ഘം നി​​ര്‍​ദേ​​ശം ന​​ല്കി.

വ​​ഴി​​യോ​​ര ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, ബ​​ജി​​ക്ക​​ട​​ക​​ള്‍, ചാ​​യ​​ക്ക​​ട​​ക​​ള്‍, ത​​ട്ടു​​ക​​ട​​ക​​ള്‍, പ​​ല​​ഹാ​​ര നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ 12 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ട​​ച്ചു​​പൂ​​ട്ടാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്കു​​ക​​യും ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ 35.5 ലി​​റ്റ​​ര്‍ എ​​ണ്ണ പി​​ടി​​ച്ചെ​​ടു​​ത്തു ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മിഷ​​ണ​​റു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ജി​​ല്ല​​യി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ഞ്ച് സ്‌​​ക്വാ​​ഡു​​ക​​ളാ​​യാ​​ണ് പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന തു​​ട​​രു​​മെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​ഞ്ഞു.

എ​​ണ്ണ ആ​​വ​​ര്‍​ത്തി​​ച്ചു ചൂ​​ടാ​​ക്കു​​ന്ന​​ത് അ​​പ​​ക​​ടം

എ​​ണ്ണ ആ​​വ​​ര്‍​ത്തി​​ച്ച് ചൂ​​ടാ​​ക്കു​​മ്പോ​​ഴു​​ണ്ടാ​​കു​​ന്ന ഗു​​ണ​​നി​​ല​​വാ​​ര​​ത്ത​​ക​​ര്‍​ച്ച​​യു​​ടെ സൂ​​ച​​ക​​മാ​​ണ് ടി​​പി​​സി. നി​​ല​​വി​​ലെ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പ്ര​​കാ​​രം ടി​​പി​​സി 25 ശ​​ത​​മാ​​ന​​ത്തി​​ല്‍ കൂ​​ടു​​ത​​ലു​​ള്ള എ​​ണ്ണ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്യാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ പാ​​ടി​​ല്ല. ഭ​​ക്ഷ്യ എ​​ണ്ണ ആ​​വ​​ര്‍​ത്തി​​ച്ച് ചൂ​​ടാ​​ക്കു​​മ്പോ​​ള്‍ അ​​തി​​ല്‍ രാ​​സ​​വി​​ഘ​​ട​​നം സം​​ഭ​​വി​​ക്കു​​ക​​യും പോ​​ളാ​​ര്‍ സം​​യു​​ക്ത​​ങ്ങ​​ള്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള വി​​ഘ​​ട​​ന ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ രൂ​​പ​​പ്പെ​​ടു​​ക​​യും ചെ​​യ്യും.

ഇ​​ത്ത​​ര​​ത്തി​​ല്‍ ഗു​​ണ​​മേ​​ന്മ ന​​ഷ്ട​​പ്പെ​​ട്ട​​എ​​ണ്ണ​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യ ഉ​​പ​​യോ​​ഗം ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് ഇ​​ട​​യാ​​ക്കും. വ​​ലി​​യ അ​​ള​​വി​​ല്‍ പാ​​ച​​ക എ​​ണ്ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭ​​ക്ഷ്യ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ണ്ണ​​യു​​ടെ ഉ​​പ​​യോ​​ഗ​​വും നി​​ര്‍​മാ​​ര്‍​ജ​​ന​​വും സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ള്‍ കൃ​​ത്യ​​മാ​​യി സൂ​​ക്ഷി​​ക്ക​​ണം. ഉ​​പ​​യോ​​ഗി​​ച്ച എ​​ണ്ണ അം​​ഗീ​​കൃ​​ത ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്ക് ബ​​യോ​​ഡീ​​സ​​ല്‍ നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി കൈ​​മാ​​റ​​ണ​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.

എ​​ഫ്എ​​സ്എ​​സ്എ​​ഐ അം​​ഗീ​​കാ​​ര​​മു​​ള്ള അ​​ഞ്ച് വ്യാ​​വ​​സാ​​യി​​ക ഏ​​ജ​​ന്‍​സി​​ക​​ള്‍ വ​​ഴി​​യാ​​ണ് എ​​ണ്ണ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. എ​​ണ്ണ​​യി​​ലെ ടി​​പി​​സി അ​​ള​​വ് 25 ശ​​ത​​മാ​​ന​​ത്തി​​നു കൂ​​ടു​​ത​​ലാ​​ണെ​​ങ്കി​​ല്‍ ഏ​​ജ​​ന്‍​സി​​ക​​ള്‍ നേ​​രി​​ട്ടെ​​ത്തി ഇ​​ത് അ​​ള​​ന്നു തി​​ട്ട​​പ്പെ​​ടു​​ത്തി ശേ​​ഖ​​രി​​ക്കും. ലി​​റ്റ​​റി​​നു നി​​ശ്ചി​​ത വി​​ല ന​​ല്കി​​യാ​​ണ് എ​​ണ്ണ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്.

Tags :

Recent News

Corehub Up