നടൻ മുരുകൻ
തൃശൂർ: പാർട്ട് ഒഎൻഒ ഫിലിംസ്, ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ, ഒലീവിയ ഗ്രൂപ്പ്, സൂര്യകിരൺ ഫിലിംസ് ദുബായ് എന്നിവ ചേർന്ന് നൽകുന്ന പന്ത്രണ്ടാമത് ഭരത് പി.ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡിന് (20,000 രൂപ) നടൻ മുരുകൻ അർഹനായി.
കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പി.ജെ. ആന്റണി സ്മാരക ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ സമാപനദിവസമായ ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് കെ. രാജൻ എംഎൽഎ അവാർഡ് സമർപ്പിക്കും. സംവിധായകൻ പ്രിയനന്ദനൻ അവാർഡ് ജേതാവിനെ പൊന്നാട അണിയിക്കും. ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് ജോയ് പ്ലാശേരി കാഷ് അവാർഡ് സമർപ്പിക്കും.
ബിന്നി ഇമ്മട്ടി അനുസ്മരണം ഫൗണ്ടേഷൻ സെക്രട്ടറി സേവ്യർ ചിറയത്ത് നിർവഹിക്കും. തുടർന്ന് നാടക രചന, ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം വിജയികൾക്കുള്ള അവാർഡുകളുടെ വിതരണം നടക്കും. പത്രസമ്മേളനത്തിൽ ഡോ. സി. രാവുണ്ണി, പ്രിയനന്ദനൻ, ജോയ് പ്ലാശേരി, ചാക്കോ ഡി. അന്തിക്കാട് എന്നിവർ പങ്കെടുത്തു.
Tags : P.J. Antony Memorial Murukan Actor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash