x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിന് സഹായ പാക്കേജ് 15,000 കോടി

സ​നു സി​റി​യ​ക്
Published: November 24, 2026 12:04 AM IST | Updated: November 24, 2026 12:04 AM IST

രാഷ്‌ട്രപതിഭവനിൽ നടന്ന സ്വീകരണച്ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും സൗഹൃദം പങ്കിടുന്നു.

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യം ത​ക​ർ​ത്ത നേ​പ്പാ​ളി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും 15,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

ച​ർ​ച്ച​ക​ൾ​ക്കു പി​ന്നാ​ലെ അ​യോ​ധ്യ​ക്കും ജ​ന​ക്പു​രി​നും ഇ​ട​യി​ൽ "സ​ര​യു-​ക​മ​ല എ​ക്സ്പ്ര​സ്'ട്രെ​യി​ൻ സ​ർ​വീ​സ് ഇ​രു നേ​താ​ക്ക​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കൂ​ടാ​തെ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​പ്പാ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ഇ​രു നേ​താ​ക്ക​ളും വ​ർ​ച്വ​ലാ​യി ത​റ​ക്ക​ല്ലി​ട്ടു. മാ​ർ​ച്ചി​ൽ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ബാ​ലേ​ന്ദ്ര ഷാ​യു​ടെ ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റു​മാ​യും ബാ​ലേ​ന്ദ്ര ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നേ​പ്പാ​ളി​ൽ ഐ​ഐ​ടി ഓ​ഫ് ഷോ​ർ കാ​മ്പ​സ്

നേ​പ്പാ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട​പ്പ് ഇ​ൻ​കു​ബേ​റ്റ​ർ, ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​ടി) ഓ​ഫ്-​ഷോ​ർ കാ​മ്പ​സ് എ​ന്നി​വ സ്ഥാ​പി​ക്കാ​നും നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​യ​മ-​സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​ന​മാ​യി.

നേ​പ്പാ​ളി​ൽ അ​ഗ്രോ-​ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് വി​ക​സി​പ്പി​ക്കാ​നും ഇ​ന്ത്യ സ​ഹാ​യി​ക്കും. ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​പ്പാ​ളി​ൽ നി​ർ​മി​ക്കു​ന്ന നാ​ഷ​ണ​ൽ പൊ​ലി​സ് അ​ക്കാ​ദ​മി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും ഇ​രു​കൂ​ട്ട​രും വി​ല​യി​രു​ത്തി.

റെ​യി​ൽ​വേ ലൈ​നു​ക​ൾ, പാ​ല​ങ്ങ​ൾ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റു​ക​ൾ, പെ​ട്രോ​ളി​യം പൈ​പ്പ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഗ​താ​ഗ​ത​വും അ​തി​ർ​ത്തി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഇ​രു​നേ​താ​ക്ക​ളും എ​ടു​ത്തു​പ​റ​ഞ്ഞു. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

നേ​പ്പാ​ളു​മാ​യി അ​യ​ൽ​പ​ക്ക ബ​ന്ധം മാ​ത്ര​മ​ല്ലെ​ന്ന് ന​രേ​ന്ദ്ര മോ​ദി

അ​യ​ൽ​പ​ക്ക​മെ​ന്ന​തി​ലു​പ​രി വി​ശ്വാ​സ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ബ​ന്ധ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ന്തോ​ഷ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഒ​ന്നാ​ണെ​ന്നും പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ പ​ര​സ്പ​രം താ​ങ്ങാ​യി നി​ൽ​ക്കു​ന്ന പ​ങ്കാ​ളി​ക​ളാ​ണ് ഇ​ന്ത്യ​യും നേ​പ്പാ​ളു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ മോ​ദി പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ഗോ​ള എ​ണ്ണ​വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ളു​ണ്ടാ​യി​ട്ടും “അ​യ​ൽ​പ​ക്ക​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന” എ​ന്ന ന​യ​ത്തി​ലൂ​ന്നി നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ധ​ന​വും വ​ള​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ച​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഹി​മാ​ല​യം​പോ​ലെ ഉ​റ​ച്ച​തും സ​മു​ദ്രം​പോ​ലെ വി​ശാ​ല​വു​മാ​ണെ​ന്നാ​ണ് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ ​പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും ആ​ശ്ര​യി​ക്കാ​വു​ന്ന സു​ഹൃ​ത്താ​യി ഇ​ന്ത്യ എ​പ്പോ​ഴും കൂ​ടെ​ നി​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ-​നേ​പ്പാ​ൾ ബ​ന്ധം ക​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജനക്പുരിലേക്ക് ട്രെയിൻ സർവീസ്

ഉ​ത്ത​ർപ്ര​ദേ​ശി​ലെ അ​യോ​ധ്യ, നേ​പ്പാ​ളി​ലെ ജ​ന​ക്പു​ർ എ​ന്നി​വ​യെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ​യും ചേ​ർ​ന്ന് ഫ്ലാ​​ഗ് ഓ​ഫ് ചെ​യ്തു. അ​യോ​ധ്യ ക​ന്‍റോ​ൺ​മെ​ന്‍റി​ൽ​നി​ന്ന് ജ​ന​ക്പുർ ധാ​മി​നെ ബ​ന്ധി​പ്പി​ക്കു​ന്ന 604 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് ഫ്ലാ​​ഗ് ഓ​ഫ് ചെ​യ്ത​ത്.

സ​ര​യു-​ക​മ​ല എ​ക്സ്പ്ര​സ് എ​ന്ന പേ​രി​ലു​ള്ള ട്രെ​യി​ൻ സ​ർ​വീ​സി​ലൂ​ടെ ഇ​ന്ത്യ​യി​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് 19 മ​ണി​ക്കൂ​ർ​കൊ​ണ്ട് നേ​പ്പാ​ളി​ലെ​ത്താം. നി​ല​വി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നു​ക​ൾ മാ​റി​മാ​റി സ​ഞ്ച​രി​ക്കേ​ണ്ടി​യി​രു​ന്നു.

ഈ ​പ്ര​തി​വാ​ര സ​ർ​വീ​സ് 28നാ​ണ് തു​ട​ങ്ങു​ക. ആ​കെ പ​ത്തു സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. ഐ​തി​ഹ്യ​പ്ര​കാ​രം ശ്രീ​രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യി അ​യോ​ധ്യ​യും, സീ​ത​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യി നേ​പ്പാ​ളി​ലെ ജ​ന​ക്പുർ ധാ​മും വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഈ ​സ​ർ​വീ​സ് ആ​ത്മീ​യ ടൂ​റി​സ​ത്തി​ന് ഉ​ത്തേ​ജ​ന​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​പ്പാ​ളി​ലേ​ക്കെ​ത്താ​ൻ വീ​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടോ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളോ കൈ​യി​ൽ ക​രു​തി​യാ​ൽ മ​തി.

Tags : Nepal Package flood reconstruction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up