കുരങ്ങിനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ.
മടത്തറ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുരങ്ങിനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയ 80 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ പാലോട് റാപ്പിഡ് റെസ്പോണ്‍സ് ടീം പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെ കുരങ്ങുകളുടെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട് പ്രദേശത്തെ വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
ഉടന്‍ വാര്‍ഡ് മെമ്പറുടെ സഹായത്തോടെ പാലോട് വനപാലകരെ വിവരം അറിയിച്ചു. പാലോട് ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജില്‍സന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. സ്നേക്ക് റെസ്ക്യൂവര്‍ ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അക്ഷയ, രമ്യാരാജ്, ചെല്ഷാ, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പെരുമ്പാമ്പിനെ പൊന്മുടി ഉള്‍വനത്തില്‍ തുറന്നുവിട്ടു.
Tags : District News Nattuvishesham Python swallowing monkey