കുംഭാര സമുദായ പ്രചാരണ യാത്ര സംസ്ഥാന ട്രഷറര്‍ പുറമണ്ണൂര്‍ രാജന് ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: കേരള കുംഭാര സമുദായ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല കുംഭാര അവകാശ പ്രചാരണ യാത്രക്ക് തുടക്കം. കുംഭാര സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സമുദായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രചാരണ യാത്ര ജില്ലയിലുടനീളം പര്യടനം നടത്തുന്നത്.
കെകെഎസ് സംസ്ഥാന ട്രഷറര്‍ രാജന് പുറമണ്ണൂര്‍ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശ് ബീരാഞ്ചിറ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സത്യകുമാര്‍, ഗണേഷ്, സുകേഷ്, രാജന്, സുബ്രഹ്മണ്യന്, ശ്രീപ്രിയ, രമ മങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുംഭാരന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള ഭരണപരവും സാങ്കേതികവുമായ തടസങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുക, കിര്‍ത്താഡ്സ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള അര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ സമുദായത്തിന് ലഭ്യമാക്കുക, പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണ മേഖലയില്‍ തൊഴിലാളികളും കരകൗശല വിദഗ്ധരും നേരിടുന്ന രൂക്ഷമായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സഭ മുന്നോട്ടുവയ്ക്കുന്നത്.
Tags :