x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ്‌​കാ​രി​ക ത​നി​മ​യി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 3, 2026 07:56 AM IST | Updated: November 3, 2026 07:56 AM IST

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​മ്പ സ്കൂ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട മാ​തൃ​ക​യി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന​പ്പോ​ൾ.

നി​ല​മ്പൂ​ര്‍: മ​ല​യാ​ള​ത്തി​ന്‍റെ മാ​ധു​ര്യ​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ പീ​വീ​സ് മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം. സ്വ​ന്തം നാ​ടെ​ന്ന വി​കാ​ര​ത്തി​നൊ​പ്പം സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ളം ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ജോ​സ​ഫ് പ​റ​ഞ്ഞു. സ്‌​കൂ​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഊ​ര്‍​മി​ള പ​ദ്മ​നാ​ഭ​ന്‍ കേ​ര​ള​പ്പി​റ​വി ദി​ന സ​ന്ദേ​ശം ന​ല്‍​കി.

മ​ല​യാ​ള ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​വും സാ​ഹി​ത്യ​സ​മ്പ​ത്തും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ക​വി​ക​ളു​ടെ ക​വി​ത​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ കാ​വ്യ​ധാ​ര എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​പ്പി​റ​വി​യു​ടെ ച​രി​ത്ര​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​സം​ഗ​വും കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യും പാ​ര​മ്പ​ര്യ​വും ആ​വി​ഷ്‌​ക​രി​ച്ച പ്ര​ത്യേ​ക നൃ​ത്ത​ശി​ല്‍​പ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

സ്‌​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​ന്‍ അ​രു​ണ്‍ കൃ​ഷ്ണ​ന്‍റെ ഓ​ട​ക്കു​ഴ​ല്‍ നാ​ദ​ത്തി​നൊ​പ്പം ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ ബാ​ബു ഒ​നി​യി​ല്‍ ക്യാ​ന്‍​വാ​സി​ല്‍ ത​ത്സ​മ​യം ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​ത് ന​വ്യാ​നു​ഭ​വ​മാ​യി.

പൂ​ക്കോ​ട്ടും​പാ​ടം: പ​റ​മ്പ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. വി​വി​ധ​ത​രം പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. കു​ഞ്ഞു കേ​ര​ളം എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളം രൂ​പ​രേ​ഖ, കേ​ര​ളം വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം, സ​ര്‍​ഗ​വേ​ള​യി​ല്‍ കേ​ര​ളം വി​ഷ​യ​മാ​യി വ​രു​ന്ന പാ​ട്ടു​ക​ള്‍, നൃ​ത്തം, പ്ര​സം​ഗം തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ എ. ​പ്ര​സ​ന്ന, ക​ലാ​ധ്യാ​പ​ക​ന്‍ ന​ജീ​ബ്, ജ്യോ​തി​കൃ​ഷ്ണ, ഫൗ​സി​യ, അ​ജി​ന്‍, ര​ജി​ത, ന​യ​ന, സ​മീ​ന, ബി​ഷ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up