മങ്കട പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ പൊറ്റേക്കാട് സതീഷ് ബാബുവില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു.
മങ്കട: മങ്കട പബ്ലിക് ലൈബ്രറിയിലെ റഫറന്‍സ് വിഭാഗത്തിലേക്ക് പൊറ്റേക്കാട് കുടുംബം പുസ്തകങ്ങള്‍ കൈമാറി. പൊറ്റേക്കാട് സതീഷ് ബാബുവും മകന് ഡോ. സുബിനുമാണ് മെഡിക്കല്‍ പഠനത്തിന് സഹായകമാകുന്ന 25,000-ലധികം രൂപ വില വരുന്ന പുസ്തകങ്ങള്‍ സംഭാവന നല്‍കിയത്.
വായനശാല പ്രസിഡന്റ് സി. അരവിന്ദന്, സെക്രട്ടറി പി. ഗോപാലന്, ഭരണസമിതി അംഗങ്ങളായ പി. കമാല്‍ അഹമ്മദ്, സുരേന്ദ്രന് മങ്കട എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പൊറ്റെക്കാട് കുടുംബാംഗങ്ങളായ എസ്. ശ്രീജ, എം. ഗായത്രി എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags :