പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫിസില്‍ നിന്ന് വിരമിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫിസില്‍ വിവിധ തസ്തികകളില്‍ ജോലിചെയ്ത് വിരമിച്ച പൊലിസുകാര്‍ കേരളപ്പിറവി ദിനത്തില്‍ "ഓര്‍മച്ചെപ്പ് 2026' എന്ന പേരില്‍ ഒത്തുചേര്‍ന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്തു. റിട്ട. എസ്ഐ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിമാരായി ജോലിചെയ്ത എസ്പി കെ.പി. വിജയകുമാര്‍, എം.ആര്. മണിയന്, കെ. മനോഹരകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന് ഹൃദ്യമായ യാത്രയയപ്പ് നല്കി. ഡിവൈഎസ്പി ഓഫിസില്‍ ജോലിചെയ്തവരില്‍ ഏറ്റവും മുതിര്‍ന്ന റിട്ട. എസ്ഐ കെ. ബാലസുബ്രഹ്മണ്യനെ പൊന്നാട അണിയിച്ച് ആദരിച്ചു. റിട്ട. സിഐമാരായ സി.എസ്. സോമസുന്ദരന്‍, രമാദേവി, റിട്ട. എസ്ഐമാരായ ശ്രീകുമാര്‍, കെ.പി. വാസുദേവന്‍, സി.പി. മുരളി, സെബാസ്റ്റ്യന്‍, ഉണ്ണികൃഷ്ണന്, പത്മിനി, ശിവശങ്കരന്, എക്സിക്യുട്ടീവ് അംഗം എ.പി. ഉണ്ണികൃഷ്ണന്, കോ-ഓര്‍ഡിനേറ്റര്‍ കെ.പി.എ. റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. 45 പേര് പങ്കെടുത്ത പരിപാടിക്ക് റിട്ട. എസ്ഐമാരായ എം. ഉസ്മാന്, കെ. രാധാകൃഷ്ണന്, രാജശേഖരന്, മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags :