റെയില്‍വേ അണ്ടര്‍പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് റെയില്‍വേ ഉദ്യോഗസ്ഥ സംഘം വണ്ടൂര്‍ മേഖലയില്‍ സ്ഥല പരിശോധനയ്ക്കെത്തിയപ്പ
വാണിയമ്പലം: നാടിന്റെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്ന വണ്ടൂര്‍ മേഖലയിലെ റെയില്‍വേ അണ്ടര്‍പാസുകളുടെ നിര്‍മാണത്തിനായുള്ള എസ്റ്റിമേറ്റ് തയാറാക്കല്‍ നടപടികള്‍ക്ക് വേഗമേറുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം വണ്ടൂരിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിശദ സ്ഥല പരിശോധന നടത്തി.
ശാന്തിനഗര്‍, കാപ്പില്‍ കാരാട് സ്കൂള്‍ പരിസരം, തൊടിയപ്പുലം എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കാപ്പില്‍ കാരാട് സ്കൂളിന് സമീപത്ത് നിന്ന് കേലേംപാടത്തെ ബന്ധിപ്പിക്കുന്ന ഭാഗത്തും ശാന്തിനഗറില്‍ നിന്ന് പഴയ വാണിയമ്പലത്തെ ബന്ധിപ്പിക്കുന്നതുമായ അണ്ടര്‍പാസുകളാണ് പദ്ധതിയില്‍ പ്രധാനമായും പരിഗണിക്കുന്നത്.
വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കാപ്പില്‍ കാരാടിലെ അണ്ടര്‍പാസ് യാഥാര്‍ഥ്യമാകുന്നതോടെ അമരമ്പലം ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. കൂടാതെ ശാന്തിനഗര്‍-പഴയ വാണിയമ്പലം അണ്ടര്‍പാസ് പൂര്‍ത്തിയാകുന്നതോടെ വാണിയമ്പലം ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും.
ദക്ഷിണ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷന് എൻജിനിയര്‍ ജോണ്‍ ക്ലെമെന്റ്, സീനിയര്‍ സെക്ഷന്‍ എൻജിയര് കെ. രാജേഷ്, ആബിദ് പരാരി എന്നിവരടങ്ങിയ സംഘമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്, ബ്ലോക്ക് അംഗങ്ങളായ സിറാജ് തുളശേരി, കെ.എം. പ്രസീത, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags :