സിപിഎം മൂര്‍ക്കനാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഏരിയാ സെക്രട്ടറി മോഹനന് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊളത്തൂര്‍: മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഓഫിസിന്റ് പേര് "സഖാവ് പാറക്കല്‍ മരക്കാര്‍ സ്മാരക മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം' എന്നതില്‍ നിന്ന് മാറ്റി പുതിയ പേര് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധം. പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതിഷേധ സമ്മേളനം സിപിഎം മങ്കട ഏരിയാ സെക്രട്ടറി മോഹനന് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ടി. മുരളീധരന്, ലോക്കല്‍ സെക്രട്ടറി ടി. രാജ്മോഹനന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അബ്ദു, കെ. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. അബ്ദുള്‍ മുനീര്‍, മണിക്കുട്ടന്, പി. സൈനുദ്ദീന്‍, എന്‍. ഉമ്മര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. കിഷോര്‍രാജ്, പി. മുഹമ്മദ് ഷെരീഫ്, കെ. സത്യഭാമ, പി.കെ. സാജിത, കെ.കെ. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
Tags :