ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം മന്ത്രി പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: നിര്‍മാണ രംഗത്ത് ഗുണമേന്മയും സമയനിഷ്ഠയും നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍. ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണ പ്രവൃത്തികള്‍ ഇഷ്ടാനുസരണം നല്‍കിയതിന്റെ ഫലമായി കേരളത്തില്‍ പല പ്രവൃത്തികളും പൂര്‍ത്തിയാകാതെ കിടക്കുകയാണെന്നും ഈ അവസ്ഥ ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കരാറുകാര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സാധ്യമായവയ്ക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വി.പി. ഹര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് കരാറുകാരുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം ജില്ലാ സെക്രട്ടറി കെ. മനോജ് മന്ത്രിക്ക് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. അക്ബര്‍, ജില്ലാ രക്ഷാധികാരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജോജി ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നന്ദകുമാര്‍, നിര്മാണ് മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. പഴയകാല കരാറുകാരായ ഇ. ഉമ്മര്‍ബാവ, പി.എം. അലവിഹാജി, വി.പി. അബൂബക്കര്‍, എന്‍.എസ്. ലൂക്ക, കെ. രായു, ടോമി സി. കവളക്കല്‍, കെ. അലിയാര് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. അബ്ദുനാസിര്‍, ജില്ലാ ട്രഷറര്‍ പി.എം. ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags :