പ്രതീകാത്മക ചിത്രം
തേവലക്കര: ചേനങ്കര ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും വര്‍ച്ച നടത്തിയവരെപിടികൂടാന് പൊലിസിന് കഴിഞ്ഞില്ലന്ന് പരാതി. തേവലക്കര ചേനങ്കര ജംഗ്ഷനിലെ ഭാരത് സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജൂലൈ 23ന് പുലര്‍ച്ചെ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപ കവരുകയും ചെയ്തു. എന്നാല്‍, മോഷ്ടാക്കളെ പിടികൂടാന്‍ തെക്കുംഭാഗം പൊലിസിന് കഴിഞ്ഞിട്ടില്ല. മോഷ്ടാവ് കെട്ടിടത്തിന് പിന്നിലെ തെങ്ങിലൂടെ കെട്ടിടത്തിനു മുകളില്‍ എത്തിയശേഷം സോളാര്‍ പാനല്‍ സ്ഥാപിച്ച വിടവിലൂടെ അകത്തു കടക്കുകയായിരുന്നു. ബില്‍ കൗണ്ടറില്‍ നിന്നുമാണ് പണം കവര്‍ന്നത്. മോഷണം നടത്തിയ ശേഷം വന്ന വഴിതന്നെ പുറത്തേക്ക് കടന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ അഞ്ചിനാണ് മോഷണം നടന്നത്. ഈ സമയം സുരക്ഷജീവനക്കാരന് സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് കാവലിലായിരുന്നു.
മോഷണ സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. മോഷ്ടാക്കളില്‍ ഒരാളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടും അന്വേഷണത്തില്‍ അലംഭാവം കാട്ടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags : District News Nattuvishesham