പ്രതീകാത്മക ചിത്രം
പൂവാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൂവാർ പൊലിസ് പിടികൂടി.പൂവാർ ഇഎംഎസ് കോളനിയിൽ ബാദുഷ(25) യെയാണ് പൂവാർ എസ്ഐ ദീപു, സിപിഒ മാരായ വിനോദ്,ഷാജൻ എന്നിവർ ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ എട്ടിനാണ് ഇയാളുടെ അതിക്രമം ഉണ്ടായത്. പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പൂവാർ പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.