ആനന്ദം ആർട്ട് ഫെസ്റ്റ് 2026 സിനിമാ- സീരിയൽ താരം ജെ. എസ്. രേവതി ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിൻകര: ഡോ. ജി. ആർ. പബ്ലിക് സ്കൂൾ നെയ്യാറ്റിൻകരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആനന്ദം ആർട്ട് ഫെസ്റ്റ് 2026 ന് വർണാഭമായ തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങ് സിനിമാ- സീരിയൽ താരം ജെ. എസ്. രേവതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി അഡ്വ. ആർ. എസ്. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സുബി ഗ്ലാഡ്സൺ ആശംസകൾ നേർന്നു. ദേവിക ശങ്കർ സ്വാഗതം ആശംസിക്കുകയും അധ്യാപിക അശ്വതി കൃഷ്ണ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിന് ശേഷം വിദ്യാർഥികളുടെ ഉദ്ഘാടന നൃത്തവും അരങ്ങേറി.