x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് ലൈം​ഗി​കാതിക്രമം: പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 19, 2026 02:35 AM IST | Updated: September 19, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ട്ടി​യി​ല്‍ ക​റ​ങ്ങി​ന​ട​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന പ്ര​തി​യെ റൂ​റ​ല്‍ ഡാ​ന്‍​സ​ഫ് ടീം ​പി​ടി​കൂ​ടി. പു​ത്തൂ​ര്‍ ആ​ല​യ്ക്ക ജം​ഗ്ഷ​നി​ല്‍ ചെ​റു​മ​ങ്ങാ​ട് കു​ഴി​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ലി​ജോ ജോ​സ​ഫാണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി പൊലിസ് തെ​ര​ഞ്ഞു ന​ട​ക്കു​ന്ന പ്ര​തി​യാ​ണ് ലി​ജോ ജോ​സ​ഫ്.

ഈ​സ്റ്റ് ക​ല്ല​ട, ശൂ​ര​നാ​ട് സ്റ്റേ​ഷ​ന്‍ പോ​ലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​നു പോ​ക്‌​സോ നി​യ​മ പ്ര​കാ​രം കേ​സു​ണ്ട്. നീ​ല മാ​സ്റ്റ​റോ സ്‌​കൂ​ട്ടി​യി​ല്‍ ന​മ്പ​ര്‍ ബോ​ര്‍​ഡി​ല്‍ ചെ​ളി പു​ര​ട്ടി​യും ന​മ്പ​ര്‍ പ്ലേ​റ്റു മ​റ​ച്ചും ആ​ളൊ​ഴി​ഞ്ഞ ബൈ​ റോ​ഡു​ക​ളി​ല്‍ കൂ​ടി ക​റ​ങ്ങി​ന​ട​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​കൂ​ടി ന​ട​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ കു​റ്റ​കൃ​ത്യം ചെ​യ്ത് വ​ന്നി​രു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് റൂ​റ​ല്‍ ജി​ല്ലാ പൊലിസ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ന്‍, ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി അ​ല​ക്‌​സാ​ണ്ട​ര്‍ ത​ങ്ക​ച്ച​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ഡാ​ന്‍​സ​ഫ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ന​ല്‍​കി​യ പ്ര​തി​യു​ടെ രൂ​പ​വും 400 ഓ​ളം സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് ഡാ​ന്‍​സ​ഫ് ടീം ​ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ലി​ജോ പി​ടി​യി​ലാ​യ​ത്. ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ വ്യ​ക​ത​ത ഇ​ല്ലാ​ത്ത​തും മു​ഖം തി​രി​ച്ച​റി​യു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തും കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ പ​ല വ​ഴി​ക​ളി​ല്‍​ കൂ​ടി പോ​യി പൊലിസി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു കൊ​ണ്ടി​രു​ന്ന​തും പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ പൊലിസി​ന് ത​ട​സ​മാ​യി.

റൂ​റ​ല്‍ ഡാ​ന്‍​സ​ഫ് ടീം ​പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളും തി​രു​വ​ന​ത്ത​പു​രം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും യാ​ത്ര ചെ​യ്തു ഇ​യാ​ളെ പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു . പൊലിസി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത സ​മാ​ന കേ​സു​ക​ള്‍ ഉ​ണ്ടോയെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

Tags : District News Nattuvishesham Sexual assault Accused arrested

Recent News

Corehub Up