x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 07:25 AM IST | Updated: November 23, 2026 07:25 AM IST

ചെ​മ്പി​ശേ​രി പാ​ലം അ​ട​ച്ചു​കെ​ട്ടി​യ​തോ​ടെ യാ​ത്ര​ക്കാ​ർ മ​ട​ങ്ങി​പ്പോ​കു​ന്നു.

തൃ​ശൂ​ർ: കൊ​ട്ടേ​ക്കാ​ട് മു​ണ്ടൂ​ർ റോ​ഡി​ലെ ചെ​മ്പി​ശേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥി​രം​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം അ​ട​ച്ച​തും സ്വ​കാ​ര്യ ബ​സു​ക​ൾ റൂ​ട്ട് മാ​റ്റി​യ​തു​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.
പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ് പു​ഴ​യ്ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ ഇ​തോ​ടെ പാ​മ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, ആ​ട്ടോ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വാ​ഹ​ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രാ​ണ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​ത് അ​റി​യാ​തെ ഇ​വി​ടേ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തും പാ​ലം​വ​രെ വ​ന്ന് മ​ട​ങ്ങി​പ്പോ​കു​ന്ന​തും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പാ​ല​ത്തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു. നി​ല​വി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​രോ​ധി​ച്ച​ത് ഏ​റെ ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പോ​ക്കും വ​ര​വും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ്റൂ​ർ വ​ഴി മാ​ത്ര​മാ​യി ചു​രു​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​ത്. അ​മ​ല ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണ് ഇ​തോ​ടെ ത​ട​സ​പ്പെ​ട്ട​ത്.

ബ​ദ​ൽ വ​ഴി​ക​ളി​ലും കു​രു​ക്ക്

കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡി​നു പു​റ​മേ കോ​ല​ഴി പോ​ട്ടോ​ർ വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ ഗേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് സ​മ​യ​വും ഇ​ന്ധ​ന​വും ന​ഷ്ട​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

മു​ന്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം കു​റ്റൂ​ർ വ​ഴി ക​ട​ത്തി​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Chembisheri Overpass Closed Nattuvishesham DistrictNews

Recent News

Corehub Up