x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​പ്ര​വേ​ശ​ന​തി​രു​നാ​ൾ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 07:12 AM IST | Updated: November 23, 2026 07:12 AM IST

​അ​ഴി​ക്കോ​ട് മാ​ർ​തോമാ തീർ​ഥാ​​ട​ന ദേ​വാ​ല​യ​ത്തി​ൽ മാ​ർ​തോമാശ്ലീഹാ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളി​ൽ ഇ​രിങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ദീ​പം തെ​ളി​ക്കു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴി​ക്കോ​ട് മാ​ർതോ​മാ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ​തോ​മ​ാശ്ലീ​ഹ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളും മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ വ​ല​തു​ക​ര തി​രു​ശേ​ഷി​പ്പ് റോ​മി​ൽ നി​ന്ന് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​തി​ന്‍റെ 73 ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. പ​ത്ത് ദി​വ​സ​മാ​യി ആ​ഘോ​ഷി​ച്ചു വ​രു​ന്ന തി​രു​നാ​ളി​ന്‍റെ സ​മാ​പ​നദി​ന​മാ​യ ഇ​ന്ന​ലെ പത്തിനു​ള്ള പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി സ​ന്ദേ​ശം ന​ൽ​കി.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ച്ചക​ഴി​ഞ്ഞ് രണ്ടിന് മാ​ർ​തോ​മാ​ശ്ലീ​ഹ​ായു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ട് പെ​രി​യാ​റി​ലൂ​ടെ ഭാ​ര​ത പ്ര​വേ​ശ​ന ജ​ലഘോ​ഷ​യാ​ത്ര​യും വൈ​കീട്ട് ഏഴിന് ​കൊ​ച്ചി​ൻ വോ​യ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. 29ന് എ​ട്ടാ​മി​ടം വൈ​കി​ട്ട് 5.30 ന് ​ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റങ്ങും.

Tags : The Feast of the Entry into India Nattuvishesham DistrictNews

Recent News

Corehub Up