കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു.
അകത്തേത്തറ: ശമ്പളപരിഷ്കരണം വൈകിപ്പിക്കരുതെന്നും ക്ഷാമാശ്വാസ കുടിശിക ഉടൻ നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ശബരി ആശ്രമത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലനും, പ്രതിനിധിസമ്മേളനം ഡിസിസി സെക്രട്ടറി വി. രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
സി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി കെ.എം.എം. റഷീദ്, ജോയിന്റ് സെക്രട്ടറി ജമീലാ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഉമ്മൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ശൈലജ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Salary revision must be implemented immediately: KSSPA Nattuvishesham DistrictNews