District News
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കുളച്ചല്‍ സ്വദേശി സെല്‍ഡണ്‍(47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് കൊല്ലം-കുളത്തൂപ്പുഴ റൂട്ടില്‍ സര്‍വീസിനിടെയാണ് സംഭവം. പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലിസില്‍ വിവരമറിയിച്ചു.വിവരമറിഞ്ഞ് സംഭസ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പൊ ലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊ ലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കല്‍പ്പറ്റ: ബീവറേജ് പരിസരത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ പോലിസ് പിടികൂടി.
തരുവണ, മന്ദംകണ്ടി മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ സൈദുള്ള (36) എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും ജില്ലാ പോലിസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരേ പനമരം പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻഡിപിഎസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകൾ നിലവിലുണ്ട്. സൈദുള്ളക്ക് കൽപ്പറ്റ സ്റ്റേഷനിലും കേസുണ്ട്.
ഓഗസ്റ്റ് 31ന് ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്താണ് ഇവർ ആദ്യ കവർച്ച നടത്തിയത്. കാറിലെത്തിയ സംഘം ലോട്ടറി വിൽപനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങി പണം നൽകാമെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റുകയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവച്ച് പണവും ടിക്കറ്റുകളും കവരുകയുമായിരുന്നു. അന്നു തന്നെ വൈകുന്നേരം പനമരത്തും ഇവർ കവർച്ച നടത്തി. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു.
രാത്രിയോടെ കൽപ്പറ്റ ബിവറേജ് പരിസരത്ത് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഇരുവരെയും കൽപ്പറ്റ പൊലിസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു.
പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പൊലിസ് കേസെടുക്കുകയും പ്രതികളെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ, മാനന്തവാടി എഎസ്പി കാർത്തിക് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൾ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
തുറവൂർ: എൽസിസി ജംഗ്ഷന് സമീപത്തുള്ള ഹോട്ടലിനു മുന്നിൽ നടന്ന ആക്രമണ കേസിലെ പ്രതി പിടിയിൽ. തുറവൂർ കാരേത്തുരുത്ത് വീട്ടിൽ ജിസ്റ്റോ തോമസാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ ആഹാരം കഴിക്കാൻ എത്തിയ പരാതിക്കാരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. കുത്തിയതോട് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഒന്നാംപ്രതി ജിസ്റ്റോ ഒഴികെയുള്ളവർക്ക് ജാമ്യം ലഭിക്കുകയും ഹൈക്കോടതി ജാമ്യം നിഷേധിച്ച ജിസ്റ്റോ ഒളിവിൽ പോവുകയുമായിരുന്നു . കുത്തിയതോട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ജിസ്റ്റോ. ജില്ലാ പൊലിസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ പി.ആർ. രാജീവ്, സിപി ഒ മാരായ സുനിൽ ലാൽ, രജീഷ് , അമൽരാജ്, രതീഷ് എന്നിവരാണ് എറണാകുളം ഭാഗത്തു നിന്ന് ജിസ്റ്റോയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
മ്യൂസിയം: വെള്ളയമ്പലം മാനവീയം വീഥിയില്‍ പൊലിസുകാരനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു യുവാവിനെ പിടികൂടി. ആര്യനാട് കാഞ്ഞിരമൂട് വയലരികത്ത് വീട്ടില്‍ അഖില്‍ കൃഷ്ണദേവ് (21) ആണ് പിടിയിലായത്. ഓഗസ്റ്റ് 30ന് രാത്രി 12 മണിയോടടുത്തായിരുന്നു സംഭവം.
കല്ലിയൂര്‍ വെള്ളായണി ക്ഷേത്രത്തിനു സമീപം ശിവോദയം റോഡ് കോട്ടയംമൂല വീട്ടില്‍ സുധാകരന്റെ മകന് എസ്.ആര്. ശ്രീജിത്ത് (32) ആണ് ആക്രമണത്തിനിരയായത്. ഇദ്ദേഹം നന്ദാവനം എ.ആര്. ക്യാമ്പിലെ സിവില്‍ പൊലിസ് ഓഫിസറാണ്. സംഭവദിവസം അഖിലും ഒപ്പമുള്ള ചിലരും ചേര്‍ന്നു മാനവീയം വീഥിയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെ ബൈക്കിനടുത്ത് നില്‍ക്കുകയായിരുന്ന അഖിലിനോട് സ്ഥലത്തുനിന്നു മാറിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞശേഷം പ്രതി തന്റെ കൈവശമുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ പുറംതലയില്‍ മര്‍ദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിന്റെ തലയില്‍ ആറുതുന്നലുകള് ഇടേണ്ടിവന്നു.
കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി മാനവീയം വീഥിയില്നിന്നുതന്നെ അഖിലിനെ പിടികൂടുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
അഖിലിനൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. മാനവീയം വീഥിയില്‍ പ്രശ്നമുണ്ടാക്കിയവരുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ടെന്നും ഇവരുടെ പങ്കിനെക്കുറിച്ചു് അന്വേഷിച്ചുവരികയാണെന്നും മ്യൂസിയം എസ്ഐ അറിയിച്ചു. അറസ്റ്റിലായ അഖില്‍ കൃഷ്ണദേവിനെ കോടതി റിമാന്റ് ചെയ്തു.
District News
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ് നടത്തിയ ആൾ അറസ്റ്റിൽ.കണ്ണൂർ കടലായി സ്വദേശി സി.വി. ലിനീഷിനെയാണ് (36) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ മുൻഭാഗത്തെ ഒരു കോച്ചിന്റെ ജനൽ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത ആർപിഎഫ്, കണ്ണൂർ, സിറ്റി പോലീസ് എന്നിവർ നിരവധിയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു.
റെയിൽവേ ട്രാക്കിന് സമീപങ്ങളിലിരുന്നു ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മദ്യപാനം നടത്തുന്ന സംഘങ്ങളെ ആർപിഎഫ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സംഘമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ കുപിതനായ പ്രതി റെയിൽപ്പാളത്തിന് സമീപത്ത് പോയി കടന്നു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിനു കല്ലേറ് നടത്തുകയായിരുന്നു.
തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ആർപിഎഫ് എഎസ്ഐ വി.വി. സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.അജീഷ്, രതീഷ്,കോൺസ്റ്റബിൾ പി. പ്രണവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
District News
ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്.
സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു.
തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി.
ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ വാങ്ങാനെത്തിയ ആൾ ഒരു വളയും ഒരു കൈച്ചെയിനും എടുത്ത് പാന്റ്സി ന്റെ പോക്കറ്റിൽ ഇടുന്നതായി കണ്ടെത്തി. തുടർന്ന് ജീവനക്കാർ റോഡിലും സമീപ സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ചങ്ങനാശേരി പോലീസിൽ പരാതി നല്‍കുകയാ യിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ മാരായ അഖിൽ, രതീഷ്, എഎസ്ഐ സൈനി സെബാസ്റ്റ്യൻ, സീനിയർ സിപിഒമാരായ തോമസ് സ്റ്റാൻലി, ശ്യാം എസ്, നായർ (സ്പെഷൽ ബ്രാഞ്ച്, കോട്ടയം), സിപിഒ നിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുരേഷ് വാസുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാന രീതിയിൽ മറ്റു ജ്വല്ലറികളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും മറ്റേതെങ്കിലും കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
District News
വടകര: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. മണിയൂര്‍ ചെരണ്ടത്തൂര്‍ നീലിയേടത്ത് മീത്തല്‍ ചന്ദ്രനെയാണ് (59) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ മുക്കാളിയില്‍ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വടകരയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
ബസിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അതിക്രമത്തിനിരയായ കുട്ടിയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചോമ്പാല എസ്എച്ച്ഒ പി.പി. ഷമീല്‍, എഎസ്ഐ സിജില്‍ കുമാര്‍, എസ്സിപിഒ വി.കെ.ടി. ഷമീര്‍, സിപിഒമാരായ ആര്. രജീഷ്, എം. കെ. രാജേഷ്, സി. ശ്രീജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
പഴയങ്ങാടി: മാട്ടൂൽ സെന്റർ കേരള ഗ്രാമീണ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. മാട്ടൂൽ മടക്കര സ്വദേശി കുപ്പുരയിൽ ജാഫർ സാദിഖ് (43)നെയാണ് പഴയങ്ങാടി പ്രിൻസിപ്പൽ എസ്ഐ കെ. സുഹൈബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.ബാങ്ക് മാനേജർ ഷിൻസ ബി. നമ്പ്യാരുടെ പരാതിയിലാണ് അറസ്റ്റ്.
രണ്ടുമാസമായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാട്ടൂൽ മടക്കരയിലുള്ള വീട്ടിൽ നിന്നാണ് പ്രതി അറസ്റ്റു ചെയ്തത്.
12,68,000 രൂപ തട്ടിച്ചതായിട്ടാണ് ബാങ്ക് മാനേജറുടെ പരാതി. 2026 മാർച്ചിനും മേയ് മാസത്തിനും ഇടയിൽ നാല് തവണകളായി16 സ്വർണം പൂശിയ വളകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
പോത്തൻകോട്: ഭാര്യയെ ക്രൂരമായി മർദിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. കീഴ്ത്തോന്നയ്ക്കൽ പാലോട്ടുകോണം ഷീബ മൻസിലിൽ വാടകയ് ക്കു താമസിക്കുന്ന കവിത യെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണു ഭർത്താവ് പാച്ചൻ എന്നു വിളിക്കുന്ന രജിത്ത് ക്രൂരമായി മർദിത്.
കരിങ്കല്ലു കൊണ്ടുള്ള ആക്രമണത്തിൽ കവിതയ്ക്കു ഗുരുതര പരിക്കേറ്റു. തലകുനിച്ച് നിർത്തി കൈമുട്ടുകൊണ്ടു മുതുകിൽ ഇടിച്ചശേഷം തല റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിപ്പിക്കുകയായിരു ന്നു. തുടർന്നു താഴേയ്ക്കു തള്ളിയിട്ട് ഇടത് കാലിന്റെ മുട്ടിനു താഴെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കവിതയുടെ തോളെല്ലിനും സാരമായി പരിക്കേറ്റു.
ആശുപത്രി ചികിത്സതേടിയ കവിത പിന്നീട് പോലീസിൽ പരാതി നൽകി. ആറു വർഷമായി ഇവർ പിരിഞ്ഞാണ് താമസം. പ്രതിയെ മുൻപ് കാപ്പാ പ്രകാരം ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു.
District News
പേരൂർക്കട: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കാത്തിരംപാറ വി.കെ.പി. നഗർ സ്വദേശിയും കുമാരപുരം പൊതുജനം ലെയിനിൽ താമസിച്ചുവരുന്ന ആളുമായ രമേശനാണ് (50) പിടിയിലായത്. പേരൂർക്കട നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
District News
ആലുവ: കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന പാറക്കടവ് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷി (41) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രി 11ഓടെയായിരുന്നു സംഭവം. ആലുവ പാലസിനടുത്ത് ശിവരാത്രി നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് പോക്കറ്റിൽ നിന്ന് പ്രതി എടിഎം കാർഡ് തട്ടിയെടുക്കുകയായിരുന്നു.
District News
വണ്ടിപ്പെരിയാർ: മൂന്നുവർഷം മുന്‍പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇഞ്ചിക്കക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ധനുഷാണ് (24) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെൺകുട്ടിയുമായി ധനുഷ് അടുപ്പത്തിലായിരുന്നു. അപ്പോൾ കുട്ടിക്ക് 15 വയസായിരുന്നു പ്രായം. പ്രണയം നടിച്ച് ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്നുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീടിനു സമീപം എത്തുകയും പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ അമൃതസിംഗ് നായക്, സബ് ഇൻസ്പെക്ടർ ടി. എസ് .ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
District News
കണ്ണൂർ: തട്ടിക്കൊണ്ടു പോകൽ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതി അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ സ്വദേശി ശ്യാംസുന്ദറിനെയാണ് (45) എറണാകുളം വൈറ്റിലയിൽ വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ൽ താഴെചൊവ്വയിൽ വച്ച് കണ്ണൂർ സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഘത്തിലെ പ്രതിയാണ്. ഈ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
പരാതിക്കാരനായ കണ്ണൂർ സ്വദേശിയെ രണ്ടാഴ്ചയോളം തടങ്കലിൽ വച്ചശേഷം ഇയാളുടെ 14 സെന്റ് സ്ഥലം മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതിയുടെ പേരിൽ ഹണി ട്രാപ്പ് ഉൾപ്പടെയുള്ള കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ്നാഥിന്റെ നിർദേശപ്രകാരം സീനിയർ സിപിഒമാരായ ബൈജു, സംഗീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
പാരദിപ്: ഒഡീഷയിൽ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടുകൊന്നു. ജഗത്സിംഗ്പുർ ജില്ലയിലാണു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു യുവതി. ക്ഷേത്രത്തിലേക്കു പോകാമെന്ന് പറഞ്ഞ് യുവതിയെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് ബസ് സ്റ്റാൻഡിൽ യുവതിയെ ഉപേക്ഷിച്ച് ആൺസുഹൃത്ത് കടന്നുകളഞ്ഞു.
ജാർഖണ്ഡുകാരനായ ഒരാൾ അവിടെയെത്തി സഹായം വാഗ്ദാനം ചെയ്തു. ഇയാൾ തന്റെ താമസസ്ഥലത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് യുവതിയെ കെട്ടിടത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.
Kerala
ഗുരുവായൂർ: ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം അഞ്ചൽ അനിൽ ഭവനിൽ അനിൽകുമാർ(39), കോഴിക്കോട് ഒളവണ്ണ ഒടുക്കത്തിൽ അർജുൻ(26), കൊല്ലം അമ്പലത്തുംവിള കലാഭവനിൽ ദീപക് (36) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഡിസംബർ 19നായിരുന്നു സംഭവം. ഗുരുവായൂർ കാരക്കാടുള്ള മാധവം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 65കാരിയുടെ ഫ്ലാറ്റ് നോക്കാനെന്ന വ്യാജേന എത്തിയ ഒന്നാംപ്രതി അനിൽകുമാർ 25 ഗ്രാം തൂക്കംവരുന്ന സ്വർണമാല അലമാരയിൽനിന്നു മോഷ്ടിച്ചു കടക്കുകയായിരുന്നു.
മോഷ്ടിച്ച മാല സുഹൃത്തായ അർജുൻ ഒളവണ്ണ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണയംവച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ ദീപക്കിന്റെ സഹായത്തോടെ പണയസ്വർണം വില്പന നടത്തുന്നയാളെ കണ്ടെത്തി സ്വർണമെടുത്തു വില്പന നടത്തിയശേഷം പണം വീതംവച്ച് മസാജ് പാർലറുകളിലും സ്പാകളിലും മദ്യപിച്ചും ചെലവാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
ഗാന്ധിനഗര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (23) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര്‍ കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില്‍ കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര്‍ നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ നേരിട്ടയാളുമാണ് സോജു.
District News
കൊല്ലം: മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ മൻസിലിൽ ഷംനാദ്(24) ആണ് പിടിയിലായത്. ഇതേ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന വിനീത്(28) നെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ(22) നെയാണ് ഇവർ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുടുബത്തോടൊപ്പം യാത്ര ചെയ്ത് വരികയായിരുന്ന രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞ് നിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലി െ ന്റ ഒരു പല്ല് ഒടിയുകയും സഹോദര െന്റ ചെവിക്ക് പരിക്കേൽക്കുകയും ഉണ്ടായി.
രഹസ്യ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടുന്നത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സിപിഒ മാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത