x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു​വ​ർ​ഷം മു​മ്പ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ


Published: April 26, 2026 06:09 AM IST | Updated: April 26, 2026 06:09 AM IST

വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ന്നു​വ​ർ​ഷം മു​ന്പ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഇ​ഞ്ചി​ക്ക​ക്കാ​ട് എ​സ്‌റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ധ​നു​ഷാ​ണ് (24) പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പീ​ഡ​ന​ത്തി​നിര​യാ​യ പെ​ൺകു​ട്ടി​യു​മാ​യി ധ​നു​ഷ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ൾ കു​ട്ടി​ക്ക് 15 വ​യ​സാ​യി​രു​ന്നു പ്രാ​യം. പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പി​ന്നീ​ട് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന് മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ് ഇ​യാ​ൾ വീ​ണ്ടും പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം എ​ത്തു​ക​യും പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്എ​ച്ച്ഒ അ​മൃ​തസിം​ഗ് നാ​യ​ക്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​എ​സ് .ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Accused arrested molestation of girl

Recent News

Corehub Up