x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ; പ്ര​തി അ​റ​സ്റ്റി​ൽ


Published: April 19, 2026 07:48 AM IST | Updated: April 19, 2026 07:48 AM IST

ക​ണ്ണൂ​ർ: ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ സ്വ​ദേ​ശി ശ്യാം​സു​ന്ദ​റി​നെ​യാ​ണ് (45) എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ വ​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2013 ൽ ​താ​ഴെ​ചൊ​വ്വ​യി​ൽ വ​ച്ച് ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ര​ണ്ടാ​ഴ്ച​യോ​ളം ത​ട​ങ്ക​ലി​ൽ വ​ച്ച​ശേ​ഷം ഇ​യാ​ളു​ടെ 14 സെ​ന്‍റ് സ്ഥ​ലം മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു മോ​ചി​പ്പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ പേ​രി​ൽ ഹ​ണി ട്രാ​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ എ​സ് ബി ​കൈ​ലാ​സ്നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ബൈ​ജു, സം​ഗീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Kidnapping accused arrested

Recent News

Corehub Up