x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി​കാ​ണി​ച്ച് കവർച്ച നടത്തിയ പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 19, 2026 04:02 AM IST | Updated: September 19, 2026 04:02 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : ക​ത്തി​കാ​ണി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.കൊ​ള​ത്ത​റ കു​ന്ന​ത്ത് താ​ഴം വീ​ട്ടി​ൽ കെ.​ടി. മി​ർ​ഷാ​ദി(28) നെ​യാ​ണ് വെ​ള്ള​യി​ൽ പൊ​ലി​സും സി​റ്റി ക്രൈം ​സ്കോ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ബീ​ച്ച് ല​യ​ൺ​സ് പാ​ർ​ക്കി​ൽ വ​ച്ച് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ പ്ര​തി​യും സു​ഹൃ​ത്ത് ആ​ദി​ൽ റൈ​ഫാ​ന്‍ എ​ന്ന​യാ​ളും ചേ​ര്‍​ന്ന് പ‌ൊ​ലി​സ് ട്രെ​യി​നീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ഇ​തി​ല്‍ ഒ​രാ​ളെ പ്ര​തി ബൈ​ക്കി​ൽ പി​ടി​ച്ച് ക​യ​റ്റി ന​ട​ക്കാ​വി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വെ​ച്ച് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സം​ഭ​വ സ്ഥ​ല​ത്തെ​യും​സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.
ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍​ബീ​ച്ചി​ല്‍ വെ​ച്ച് ഇ​ന്ന​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​യു​വ​തി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​തി​നും ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ലെ കൂ​ട്ടു​പ്ര​തി ആ​ദി​ൽ റൈ​ഫാ​നെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Tags : Accused arrested District News Nattuvishesham

Recent News

Corehub Up