x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ള​ത്തെ പാ​ട​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: September 19, 2026 11:23 AM IST | Updated: September 19, 2026 11:24 AM IST

പ്രതീകാത്മക ചിത്രം

പു​തു​ശേ​രി: കു​ന്നം​കു​ള​ത്തെ പ​ഴു​ന്നാ​ന പാ​ട​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തു​ശേ​രി പാ​ട​ത്ത് ആ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ട​ത്തി​ന് സ​മീ​പ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ പ​ഴു​ന്നാ​ന പാ​ട​ത്തെ കു​ഴി​യി​ൽ മു​ഖം മ​ണ്ണി​ൽ പൂ​ഴ്ത്തി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ച​ത്. കു​ന്നം​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Migrant worker Found Dead Paddy Field Kunnamkulam

Recent News

Corehub Up