Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migrant Worker

കു​ന്നം​കു​ള​ത്തെ പാ​ട​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ

പു​തു​ശേ​രി: കു​ന്നം​കു​ള​ത്തെ പ​ഴു​ന്നാ​ന പാ​ട​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തു​ശേ​രി പാ​ട​ത്ത് ആ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ട​ത്തി​ന് സ​മീ​പ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ പ​ഴു​ന്നാ​ന പാ​ട​ത്തെ കു​ഴി​യി​ൽ മു​ഖം മ​ണ്ണി​ൽ പൂ​ഴ്ത്തി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ച​ത്. കു​ന്നം​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

അ​ന്ന് അ​തി​ഥി​ തൊ​ഴി​ലാ​ളി, ഇ​ന്ന് എ​ൻ​ജി​നി​യ​ർ വി​സ്മ​യം

ചെ​മ്പേ​രി: അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി ഇ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി. ചെ​ങ്ക​ൽ​പ്പ​ണ​യി​ൽ ക​ല്ലി​നോ​ട് മ​ല്ലി​ട്ട കൈ​ക​ളി​ൽ ഇ​ന്ന്‌ അ​ഭി​മാ​ന ബി​രു​ദം. റി​ങ്കു എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത​ല​വ​ര മാ​റ്റി​യെ​ഴു​തി​യ ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നും കേ​ര​ള​ത്തി​നും ഇ​തു അ​ഭി​മാ​ന നേ​ട്ടം.
ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മാ​ൽ ജി​ല്ല​യി​ൽ മാ​ട്ടി​പ്പോ​ദ ഗ്രാ​മ​ത്തി​ലെ പ​രേ​ത​നാ​യ അ​ലെ​ജ് ഉ​ത്ത​ംസിം​ഗ്-​പ്രാ​ഞ്ചി​സ്ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ റി​ങ്കു ഉ​ത്ത​ംസിം​ഗ്. റി​ങ്കു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കൃ​ഷി​പ്പ​ണി​യും വി​വി​ധ കൂ​ലി​പ്പ​ണി​ക​ളും ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. 2011 ൽ ​പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ മ​ക്ക​ൾ​ക്ക് തു​ണ​യാ​യ​ത് അ​മ്മ​യു​ടെ ക​ഠി​നാ​ധ്വാ​നം മാ​ത്ര​മാ​യി​രു​ന്നു.

ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ പ്ല​സ് ടു ​പ​രീ​ക്ഷ വി​ജ​യി​ച്ച റി​ങ്കു​വി​ന് വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​പ​രി​പ​ഠ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കു​ടും​ബ​ത്തി​ലെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ അ​നു​വ​ദി​ച്ചി​ല്ല. റി​ങ്കു​വി​ന്‍റെ ജ്യേ​ഷ്‌​ഠ​സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ടു​പേ​ർ ഇ​തി​നി​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ചെ​ങ്ക​ൽ പ​ണ​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ഹോ​ദ​ര​ൻ​മാ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി റി​ങ്കു​വും കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.

ചെ​ങ്ക​ൽ പ​ണ​യി​ലെ ക​ഠി​നാ​ധ്വാ​നം തു​ട​രു​മ്പോ​ഴും ഉ​പ​രി​പ​ഠ​ന​മെ​ന്ന സ്വ​പ്നം റി​ങ്കു​വി​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. റി​ങ്കു​വി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കും പ​ഠ​ന​ത്തി​ലു​ള്ള താ​ത്പ​ര്യ​വും ക​ഴി​വും ശ്ര​ദ്ധ​യി​ൽ​പെ​ട്ട ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​ർ സ്‌​പെ​ഷ​ൽ സ്‌​കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ് റി​ങ്കു​വി​ന് കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ന​ൽ​കി​യ​ത്.

ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ റി​ങ്കു ത​നി​ക്ക് ല​ഭി​ച്ച അ​സു​ല​ഭാ​വ​സ​രം പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഏ​റെ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യാ​ണി​പ്പോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തേ സ​മ​യം ഈ ​വി​ജ​യം ത​ന്‍റേ​തു​മാ​ത്ര​മ​ല്ലെ​ന്നും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രു​ടെ അ​ധ്വാ​ന​വും ത്യാ​ഗ​വും സ്നേ​ഹ​വും ചേ​ർ​ന്ന​താ​ണെ​ന്നും റി​ങ്കു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്ന സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ റി​ങ്കു​വി​ന്‍റെ മാ​താ​വും സ​ഹോ​ദ​ര​ങ്ങ​ളും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ കോ​ള​ജി​ലെ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് മു​ഖേ​ന റി​ങ്കു​വി​ന് ചെ​ന്നൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ൽ ജോ​ലി​യും ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

District News

ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്‌​റ്റി​ൽ

ക​ഴ​ക്കൂ​ട്ടം: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. നാ​ഗാ​ലാ​ൻ​ഡ്, ഡി​മാ​പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ​റാം (24)നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴ​ക്കൂ​ട്ടം സി ​എ​സ് ഐ ​മി​ഷ​ൻ ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ക​ഴ​ക്കൂ​ട്ട​ത്ത് മി​ഷ​ൻ ഹോ​സ്‌​പി​റ്റ​ലി​ന് സ​മീ​പ​മാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. ആ​സാ​മി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണ ജോ​ലി നോ​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ൾ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം വാ​ഴ​പ്പ​ള്ളി​യി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഷെ​യ്ഖ് സി​ദ്ദി​ഖി​നെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ക​ഞ്ചാ​വ് മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ആ​ലു​വ​യി​ലെ​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​കി​ല്ലെ​ന്ന് ക​രു​തി​യാ​ണ് പൊ​തു​സ്ഥ​ലം ക​ഞ്ചാ​വ് കൈ​മാ​റാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം; ആസാം സ്വദേശികള്‍ പിടിയില്‍

പനങ്ങാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ മൈനുല്‍ഹഖ്, മുഖ്ത്താദൂല്‍ ഇസ്ലാം എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളം വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപമുള്ള വാടക വീട്ടില്‍ നിന്ന് 2,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.

കുമ്പളത്ത് സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Kerala

ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

തിരുവനന്തപുരം: ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്. ബംഗാള്‍ സ്വദേശി ആസാദ് ഹുസൈനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും 27 ഗ്രാം ഹെറോയിന്‍ കണ്ടെത്തി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്‍റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായാണ് പരിശോധനയും അറസ്റ്റും നടന്നത്.

എക്സൈസ് ഇൻസ്പെക്ടർ കാർത്തിക്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജു കുമാർ, സജി കുമാർ, പ്രെവന്‍റീവ് ഓഫിസർ വിനോദ്, സിഇഒമാരായ നിഷാന്ത്, വിപിൻ, ഡ്രൈവർ മുനീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Kerala

തൂഫാനില്‍ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍; 32 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം എത്തിച്ച 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഇന്ന് രാവിലെ എട്ടോടെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വച്ച് മൂന്നു പേരെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവര്‍. ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുമായി തനിക്ക് ബന്ധമില്ലെന്നും ഓട്ടോയില്‍ കയറിയ യാത്രക്കാരാണെന്നുമാണ് ഡ്രൈവറുടെ മൊഴി.

 

Kerala

കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്‍. വാഴക്കുളം കാവന റോഡില്‍ നിന്നും പത്തു ഗ്രാം കഞ്ചാവുമായി ആലുവ സ്വദേശികളായ മുഹമ്മദ് സഹല്‍, ഷാഹിന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരിടത്ത് നിന്നും ആസാം സ്വദേശിയും കഞ്ചാവുമായി പിടിയിലായി.

ആസാം സ്വദേശി അബിദുര്‍ റഹ്മാന്‍ ആണ് പുന്നോപ്പടി മസ്ജിദ് റോഡിന് സമീപത്തു നിന്നും എക്‌സൈസിന്‍റെ പിടിയിലായത്. ആറു ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Kerala

മു​ടി മു​റി​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മു​ടി മു​റി​ക്കാ​നെ​ത്തി​യ ര​ണ്ടാം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബാ​ർ​ബ​ർ പി​ടി​യി​ൽ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പ​തി​നേ​ഴു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കാ​സ​ർ​ഗോ​ഡ് ച​ന്ദേ​ര​യി​ലാ​ണ് സം​ഭ​വം. പി​താ​വി​നൊ​പ്പം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി​മു​റി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. മു​ടി​മു​റി​ക്കാ​നി​രി​ത്തി​യ ശേ​ഷം പി​താ​വ് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് പോ​യി. ഈ ​സ​മ​യം തൊ​ഴി​ലാ​ളി കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടി. കു​ട്ടി​യു​ടെ പി​താ​വ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ ശേ​ഷം പോ​ലീ​സി​ൽ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ ബാ​ർ​ബ​ർ ഷോ​പ്പ് അടിച്ചു തകർത്തു. കടയുടെ ബോ​ർ​ഡു​ക​ളും പൂ​ട്ടു​മാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ​ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Kerala

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി; ഓടിച്ചിട്ട് പിടിച്ച് എക്‌സൈസ്

കൊച്ചി: ആലുവയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് ഗാസിപൂര്‍ സ്വദേശി ഇന്‍രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.

ഉളിയന്നൂര്‍ പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

Kerala

സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍.

ആ​സാം സ്വ​ദേ​ശി​യും കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് ഇ​റ​ച്ചി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ റ​ഷീ​ദു​ള്‍ ഹ​ക്കി​നെ​യാ​ണ് (22) ഏ​ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞു​മ്മ​ല്‍ കൊ​ട്ടോ​ട്ടി മു​ക്കി​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പു​റ​കെ ബൈ​ക്കി​ല്‍ പി​ന്തു​ട​​ര്‍​ന്ന് ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ള​മ​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ര​മേ​ശ്വ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ലു​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up