x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: June 2, 2026 01:13 PM IST | Updated: June 2, 2026 01:13 PM IST

കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Tags : Migrant Worker arrest ganja Angamaly

Recent News

Corehub Up