കൊട്ടിയം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി അബൈദുര് റഹ്മാന്(31)നെ ആണ് കൊട്ടിയം പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
കൊട്ടിയം ജംഗ്ഷന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ പ്രതിയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍നിന്നാണ് 4.22 ഗ്രാം ഹെറോയിനും 4.45 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. അയല്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്.
Tags : Nattuvishesham Districtnews Deepikanews Migrant worker