x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​യശേ​ഷം മ​ദ്യം മോ​ഷ്ടി​ച്ചവർ പി​ടി​യിൽ

വെബ് ഡെസ്ക്
Published: August 19, 2026 12:46 AM IST | Updated: August 19, 2026 12:46 AM IST

അറസ്റ്റിലായ പ്രതികൾ


ഫോ​ർ​ട്ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മ​ദ്യം ക​വ​ർ​ന്ന ര​ണ്ടം​ഗ​സം​ഘ​ത്തെ ഫോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി.

പേ​ട്ട പെ​രു​ന്താ​ന്നി സു​ഭാ​ഷ് ന​ഗ​ർ പ​ടി​ഞ്ഞാ​റ്റി​ൽ വീ​ട്ടി​ൽ ആ​ദി​ത്യ (25), മു​ട്ട​ത്ത​റ വ​ലി​യ​തു​റ ഫ്ര​ണ്ട്സ് റോ​ഡ് കു​രി​ശ​ടി വീ​ട്ടി​ൽനി​ന്നു പേ​ട്ട പെ​രു​ന്താ​ന്നി എ​ജിആ​ർ​എ റ​സി. അ​സോ​സി​യേ​ഷ​ൻ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​യി റാം (33) ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 16 വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെയായിരു ന്നു സം​ഭ​വം. കി​ഴ​ക്കേ​ക്കോ​ട്ട പ​വ​ർ ഹൗ​സ് റോ​ഡി​ലു​ള്ള ബീ​വ​റേ​ജ് ഔട്ട്‌ലെറ്റിനുമു​ന്നി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ത​വ​ൻ ദാ​സ് (40) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ദ്ദേ​ഹം ക​ര​കു​ളം മു​ല്ല​ശ്ശേ​രി​ക്കുസ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ദി​വ​സം ബി​വ​റേ​ജ് ഔട്ട്‌ലെറ്റിനു മു​ന്നി​ലെ​ത്തി​യ ത​വ​ൻ​ദാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി പ്ര​തി​ക​ൾ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൈ​വ​ശ​മി​രു​ന്ന പേ​നാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ നെ​ഞ്ചി​നു ഗു​രു​ത​ര​ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്. മ​ദ്യ​പാ​നി​ക​ളാ​യ ഇ​വ​ർ ബി​വ​റേ​ജി​ൽ എ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ച്ചു മ​ദ്യം കൈ​ക​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. യി​ൽ

Tags : migrant worker NattuVishasham DistrictNews

Recent News

Corehub Up