x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 2, 2026 02:05 AM IST | Updated: September 2, 2026 02:05 AM IST

കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നും വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ​ക്കും തു​ട​ക്കം കു​റി​ച്ചു. വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.

തു​ട​ർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, കു​മ്പ​സാ​രം. 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​നാ​ൾ ഒ​രു​ക്ക പ്രാ​ർ​ത്ഥ​ന ഒ​ന്പ​തി​ന് രോ​ഗീ സ​ന്ദ​ർ​ശ​നം. വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, കു​മ്പ​സാ​രം, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ ഒ​രു​ക്ക പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ക്കും.
ആ​റി​ന് മാ​തൃ​ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ ആ​റി​നും, 7.45 നും, ​പ​ത്തി​നും വൈ​കി​ട്ട് നാ​ലി​നും അ​മ്മ​മാ​രു​ടെ കാ​ഴ്ച​വെ​പ്പ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തി​രു​ന്നാ​ൾ ഒ​രു​ക്ക പ്രാ​ർ​ത്ഥ​ന.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, കു​മ്പ​സാ​രം, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നേ​ർ​ച്ച. വൈ​കി​ട്ട് 3.30ന് ​കു​മ്പ​സാ​രം, നാ​ലി​ന് ജ​പ​മാ​ല, 4.30 ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വി​ല​മ​ഹൃ​ദ​യ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up