കിടങ്ങൂർ ഐഒസി നഗർ റെസിഡന്റ്സ് അസോസിയേഷൻ 10-ാം വാർഷികവും ഓണാഘോഷവും തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: കിടങ്ങൂർ ഐഒസി നഗർ റെസിഡന്റ്സ് അസോസിയേഷന്റെ 10-ാം വാർഷികവും ഓണാഘോഷവും നടത്തി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോസ് മൈപ്പാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി കുരിയാച്ചൻ, വാർഡ് മെമ്പർ ജോസഫ് പാറേക്കാട്ടിൽ, കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സഹ വികാരി ഫാ. ബെർലിൻ, കിടങ്ങൂർ യൽദോ മാർ ബസേലിയോസ് യാക്കോബായ പള്ളി വികാരി ഫാ. ഏലിയാസ് അരീക്കൽ, തുറവൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് കെ.ടി. ഷാജി, ട്രാക് പ്രസിഡന്റ് എൻ.ജെ. ലെനിൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജി പൗലോസ്, കൺവീനർ സി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews