x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ അ​ലൈ​ൻ​മെ​ന്‍റി​ൽ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ല്ല

വെബ് ഡെസ്ക്
Published: September 2, 2026 03:44 AM IST | Updated: September 2, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള കൊ​ച്ചി മെ​ട്രോ മൂ​ന്നാം​ഘ​ട്ട പാ​ത​യി​ൽ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ഒ​ഴി​വാ​ക്കി. അ​ത്താ​ണി​യി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​വ​ഴി മെ​ട്രോ​പാ​ത നി​ർ​മി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​ധി​ക ചെ​ല​വും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളും അ​ട​ക്ക​മു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ഒ​ഴി​വാ​ക്കി​യ​ത്. അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ഒ​ഴി​വാ​ക്കി​യു​ള്ള മൂ​ന്നാം​ഘ​ട്ട വി​ശ​ദ പ​ദ്ധ​തി​രേ​ഖ കെ​എം​ആ​ർ​എ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു.

അ​ങ്ക​മാ​ലി​യി​ലെ​യും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലെ​യും പ്ര​ദേ​ശ​വാ​സി​ക​ളും ജോ​ലി​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യി മെ​ട്രോ ടെ​ർ​മി​ന​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. അ​ങ്ക​മാ​ലി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അ​ട​ക്കം ഇ​തി​നു​വേ​ണ്ടി ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യ്ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ലം എം​എ​ൽ​എ​കൂ​ടി​യാ​യ മ​ന്ത്രി റോ​ജി എം.​ജോ​ൺ അ​ട​ക്കം ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ആ​ലു​വ​യി​ൽ നി​ന്നു നേ​രി​ട്ട് അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പ്രാ​യോ​ഗി​ക​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കെ​എം​ആ​ർ​എ​ൽ സ്വീ​ക​രി​ച്ച​ത്.

ആ​ലു​വ​യി​ൽ നി​ന്നു ക​രി​യാ​ട്, വി​മാ​ന​ത്താ​വ​ളം, നാ​യ​ത്തോ​ട് വ​ഴി അ​ങ്ക​മാ​ലി​യി​ലേ​ക്കു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​ര​മാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഭൂ​പ​ടം, സ്ഥ​ല​ല​ഭ്യ​ത, റൂ​ട്ടി​ന്‍റെ സാ​ങ്കേ​തി​ക ആ​കൃ​തി​ക​ൾ, പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ, മൊ​ത്തം ചെ​ല​വ്, അ​ലൈ​ൻ​മെ​ന്‍റ് മാ​പ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കി. ഡി​പി​ആ​റി​ൽ മാ​റ്റം വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. തു​ട​ർ​ന്ന് ഡി​പി​ആ​ർ കേ​ന്ദ്ര​ന​ഗ​ര​മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച് അ​നു​മ​തി നേ​ട​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മെ​ട്രോ റെ​യി​ലി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ക.

കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ദ്യ ഭൂ​ഗ​ർ​ഭ പാ​ത
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ദ്യ ഭൂ​ഗ​ർ​ഭ​പാ​ത​യും ടെ​ർ​മി​ന​ലും വ​രു​ന്ന​ത് ഈ ​അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ്. ആ​ലു​വ​യി​ൽ നി​ന്ന് എ​ൻ​എ​ച്ച് 544 ലൂ​ടെ ക​രി​യാ​ട് വ​രെ എ​ലി​വേ​റ്റ​ഡ് പാ​ത​യും പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് മൂ​ന്നു കി​ലോ​മീ​റ്റ​ർ ഭൂ​ഗ​ർ​ഭ പാ​ത​യു​മാ​ണ്. വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നും നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നും മ​ണ്ണി​ന​ടി​യി​ൽ ആ​യി​രി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന​പ്പു​റ​ത്തു​വ​ച്ച് പാ​ത വീ​ണ്ടും ഉ​യ​ർ​ന്ന് എ​ലി​വേ​റ്റ​ഡ് ആ​കും. നാ​യ​ത്തോ​ട്, ക​വ​ര​പ്പ​റ​മ്പ്, അ​രീ​ക്ക​ൽ എ​ന്നി​വ​ിടങ്ങിലൂ​ടെ എ​ലി​വേ​റ്റ​ഡ് പാ​ത​യാ​യി ക​ര​യാം​പ​റ​മ്പി​ൽ അ​വ​സാ​നി​ക്കും.

വ​ട​ക്ക​ൻ മേ​ഖ​ല കു​തി​ക്കും
കൊ​ച്ചി: കൊ​ച്ചി വി​മാ​ന​ത്താ​വ​ളം, അ​ങ്ക​മാ​ലി ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മെ​ട്രോ വ​രു​മ്പോ​ൾ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​കും. അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ നി​ന്നു പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ആ​ലു​വ, എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി പോ​കു​ന്ന​ത്. ഈ ​യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും കെ​എ​സ്ആ​ർ​ടി​സി, ട്രെ​യി​ൻ എ​ന്നി​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ക​ടു​ത്ത യാ​ത്ര ദു​രു​ത​മാ​ണ് ഇ​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. മെ​ട്രോ വ​ന്നാ​ൽ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കും.

Tags : Nattuvishesham DistrictNews

Recent News

Corehub Up