x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ മു​റി​ച്ചി​ട്ട മ​ര​ത്ത​ടി​ക​ൾ മാ​റ്റാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: September 2, 2026 04:13 AM IST | Updated: September 2, 2026 04:13 AM IST

ഇ​രി​ട്ടി-പേ​രാ​വൂ​ർ റൂ​ട്ടി​ൽ മു​റി​ച്ചി​ട്ട മ​ര​ത്ത​ടി​ക​ൾ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ.

ഇ​രി​ട്ടി: റോ​ഡ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​ര​ങ്ങ​ൾ ഏ​റ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം മു​റി​ച്ചു നീ​ക്കി​യെ​ങ്കി​ലും മ​ര​ത്ത​ടി​ക​ൾ റോ​ഡ​രി​കി​ൽ ത​ന്നെ കി​ട​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​രി​ട്ടി-​പേ​രാ​വൂ​ർ, പേ​രാ​വൂ​ർ-​നെ​ടും​പൊ​യി​ൽ റൂ​ട്ടു​ക​ളി​ൽ നി​ന്ന് മു​റി​ച്ച കൂ​റ്റ​ൻ മ​ര​ങ്ങ​ളു​ടെ ത​ടി​ക​ളാ​ണ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും റോ​ഡ​രി​കു​ക​ളി​ൽ ത​ന്നെ കി​ട​ക്കു​ന്ന​ത്.

ടാ​റിം​ഗി​നോ​ട് ചേ​ർ​ന്നാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ത്ത​ടി​ക​ൾ കി​ട​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​റി​നി​ൽ​ക്കാ​നും ക​ഴി​യു​ന്നി​ല്ല. റോ​ഡി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ രാ​ത്രി​യി​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽപെ​ട്ടി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും.
റോ​ഡ​രി​കി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി പ​ല​ത​വ​ണ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നി​ല്ല.

ര​ണ്ടു മാ​സം മു​ന്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും മ​രം മു​റി​ക്കാ​ത്ത​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഈ ​യോ​ഗ​ത്തി​ൽ അ​പ​ക​ടസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​രം മു​റി​ച്ച ശേ​ഷം വി​ല​നി​ർ​ണ​യം ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച​ത്.

വി​ല​നി​ർ​ണ​യ​വും വി​വാ​ദ​ത്തി​ൽ
മു​റി​ച്ചി​ട്ട മ​ര​ങ്ങ​ളു​ടെ ത​ടി​വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​പ്പം വി​വാ​ദ​വും ഉ​യ​രു​ന്നു. സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം നി​ർ​ണ​യി​ക്കു​ന്ന വി​ല പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന​താ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്താ​ത്തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നു പു​റ​മേ വി​ല ഇ​ടി​ക്കാ​നാ​യി മ​ര​വി​പ​ണ​യി​ലു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ന​ട​ത്തു​ന്ന ഒ​ത്തു ക​ളി​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രം​മു​റി​യും വി​ല​നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ക്കു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up