പാൽചുരത്തെ അപകമുക്തമാക്കുക എന്ന സന്ദേശമുയർത്തി കെസിവൈഎം പ്രവർത്തകർ സംഘടിപ്പിച്ച മാരത്തണിൽനിന്ന്.
കൊട്ടിയൂർ: പാൽചുരം മേഖലയിലെ തുടർച്ചയായ അപകടങ്ങൾക്കും മണ്ണിടിച്ചിലിനുമെതിരെ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ മാരത്തൺ നടത്തി. പാൽചുരം പള്ളിയിൽ നിന്ന് ബോയ്സ് ടൗൺ വരെ നടത്തിയ മാരത്തൺ ഡീക്കൻ ജോസഫ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
അപകടമേഖലകളിലൂടെ സഞ്ചരിച്ച സംഘം റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും കണ്ടെത്തി കല്ലും മണ്ണും ഉപയോഗിച്ച് നികത്തുകയും ഗതാഗത തടസങ്ങൾ നീക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തിയ മാരത്തണിന് അമൽ സെബാസ്റ്റ്യൻ, ബിബിൻ ജോൺ, അലക്സ് സാജി, സാൻജോസ് സാബു, ഷോൺ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews