x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ന്ന​ക്കാ​ട് മു​ത​ൽ നീ​ലേ​ശ്വ​രം വ​രെ പൊ​ടി​യി​ൽ മു​ങ്ങി യാ​ത്ര

വെബ് ഡെസ്ക്
Published: September 2, 2026 04:28 AM IST | Updated: September 2, 2026 04:28 AM IST

ദേ​ശീ​യ​പാ​ത​യി​ലെ പ​ട​ന്ന​ക്കാ​ട് മേ​ൽ​പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പൊ​ടി പാ​റി​പ്പ​റ​ക്കു​ന്നു.

നീ​ലേ​ശ്വ​രം: പ​ക​ൽ​നേ​ര​ങ്ങ​ളി​ൽ വെ​യി​ലാ​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പ​ട​ന്ന​ക്കാ​ട് മേ​ൽ​പാ​ലം മു​ത​ൽ നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ പൊ​ടി​യി​ൽ മു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​യി​ലും സ​ർ​വീ​സ് റോ​ഡു​ക​ളി​ലും മ​ഴ​യി​ൽ കു​ണ്ടും കു​ഴി​യു​മാ​യ ഭാ​ഗ​ങ്ങ​ൾ ജി​ല്ലി​പ്പൊ​ടി മാ​ത്രം ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച​താ​ണ് പൊ​ടി​ശ​ല്യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. കു​ഴി​ക​ളി​ലെ മ​ഴ​വെ​ള്ള​ത്തി​ൽ കു​തി​ർ​ന്നു​കി​ട​ന്ന ജി​ല്ലി​പ്പൊ​ടി ഉ​ണ​ങ്ങി​യ​തോ​ടെ കാ​റ്റി​ൽ പ​റ​ന്ന് ചു​റ്റു​പാ​ടും വ്യാ​പി​ക്കു​ക​യാ​ണ്.

മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നേ​ര​ത്തേ മ​ണ്ണും ചെ​ളി​യു​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ചു​റ്റു​പാ​ടും കാ​ണാ​നാ​കാ​ത്ത വി​ധ​ത്തി​ലു​ള്ള പൊ​ടി​ക്കാ​റ്റാ​യി മാ​റി. ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന​ത്. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡും പൊ​ടി മൂ​ലം കാ​ഴ്ച മ​റ​യു​ന്ന​തും ക​ണ്ണി​ലും മൂ​ക്കി​ലും പൊ​ടി അ​ടി​ച്ചു​ക​യ​റു​ന്ന​തും മൂ​ലം ഏ​തു​നി​മി​ഷ​വും അ​പ​ക​ട​ത്തി​ൽ പെ​ടാ​വു​ന്ന നി​ല​യാ​ണ്.

പ​ട​ന്ന​ക്കാ​ട് മേ​ൽ​പാ​ല​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് വീ​ണ്ടും രൂ​പ​പ്പെ​ട്ട കു​ഴി​ക​ളും ക​രാ​റു​കാ​ർ ജി​ല്ലി​പ്പൊ​ടി വാ​രി​യി​ട്ടു നി​റ​ച്ചാ​ണ് ത​ത്കാ​ലം അ​ട​ച്ച​ത്. ഇ​പ്പോ​ൾ പൊ​ടി​ശ​ല്യ​ത്തി​നൊ​പ്പം ഈ ​ജി​ല്ലി​പ്പൊ​ടി അ​ങ്ങി​ങ്ങ് മാ​റി വീ​ണ്ടും കു​ഴി​ക​ൾ തെ​ളി​യാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ബേ​ക്ക​ലി​ൽ ന​ട​ത്തു​ന്ന​തു​പോ​ലെ മേ​ൽ​പാ​ലം ദി​വ​സ​ങ്ങ​ളോ​ളം പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വി​ടു​ത്തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. മേ​ൽ​പാ​ല​ത്തി​ൽ സ്പാ​നു​ക​ൾ ത​മ്മി​ൽ ചേ​രു​ന്നി​ട​ത്തെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ള​കി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​വ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള ടാ​റിം​ഗ് പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ക​യും വേ​ണം. അ​തി​നു​വേ​ണ്ടി ചു​രു​ങ്ങി​യ​ത് 10 ദി​വ​സ​മെ​ങ്കി​ലും മേ​ൽ​പാ​ലം അ​ട​ച്ചി​ട്ട് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​ണ്.

എ​ന്നാ​ൽ മേ​ൽ​പാ​ലം മു​ത​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ ടാ​റും മെ​റ്റ​ലു​മി​ട്ട് അ​ട​ക്കാ​ൻ എ​ന്തു ത​ട​സ​മാ​ണ് ഉ​ള്ള​തെ​ന്ന് നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ചോ​ദി​ക്കു​ന്നു. വെ​യി​ലു​ള്ള കാ​ലം മു​ഴു​വ​ൻ ഇ​തു​പോ​ലെ ത​ള്ളി​നീ​ക്കി വീ​ണ്ടും മ​ഴ വ​രു​മ്പോ​ൾ അ​തി​നെ പ​ഴി​ചാ​രി ത​ല​യൂ​രാ​നാ​ണ് ക​രാ​റു​ക​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags : Nattuvishesham DistrictNews

Recent News

Corehub Up