x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്ന് ആ​ദ്യ ച​ര​ക്ക് ക​പ്പ​ൽ പു​റ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 2, 2026 05:03 AM IST | Updated: September 2, 2026 05:03 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: നേ​രി​ട്ടു​ള്ള ആ​ദ്യ ച​ര​ക്കു​മാ​യി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തു​നി​ന്ന് സ്പെ​യി​നി​ലേ​ക്ക് ക​പ്പ​ൽ പു​റ​പ്പെ​ട്ടു. 'എം​എ​സ്‌​സി ബെ​റി​ൽ' എ​ന്ന ക​പ്പ​ലാ​ണ് എ​ട്ട് ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി സ്പെ​യി​നി​ലെ വ​ല​ൻ​സി​യ തു​റ​മു​ഖ​ത്തേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 18ന് ​മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​പ്പ​ലി​ൽ ക​യ​റ്റി അ​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തി​ൽ ഒ​രു ക​ണ്ടെ​യ്ന​റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ര​ണ്ടാ​മ​ത്തേ​തി​ൽ ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ്. ബാ​ക്കി ആ​റ് ക​ണ്ടെ​യ്ന​റു​ക​ൾ കൊ​ച്ചി​യി​ൽ​നി​ന്ന് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച സീ ​ഫു​ഡ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യാ​ണ്.

വി​ഴി​ഞ്ഞ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ൽ പോ​ർ​ച്ചു​ഗ​ലി​ലെ ‘പോ​ർ​ട്ട് ഓ​ഫ് സ​യ​ൻ​സ്' തു​റ​മു​ഖ​ത്ത് മാ​ത്ര​മാ​യി​രി​ക്കും അ​ടു​ക്കു​ക. അ​വി​ടെ​നി​ന്നു വ​ല​ൻ​സി​യ​യി​ൽ ന​ങ്കൂ​ര​മി​ടും. ഇ​ത് വി​ഴി​ഞ്ഞ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ക​യ​റ്റു​മ​തി ക​ണ​ക്റ്റി​വി​റ്റി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ മ​റ്റൊ​രു ചു​വ​ടു​വ​യ്പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ​യാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​ൻ 60 ദി​വ​സ​ത്തോ​ളം വേ​ണ്ടി​വ​രാ​റു​ള്ള സ്ഥാ​ന​ത്താ​ണ് വി​ഴി​ഞ്ഞം വ​ഴി വെ​റും 20 ദി​വ​സം കൊ​ണ്ട് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ സ​മ​യ​ലാ​ഭ​വും സാ​മ്പ​ത്തി​ക ലാ​ഭ​വു​മാ​ണ് തു​റ​മു​ഖ​ത്തി​ലൂ​ടെ വാ​ണി​ജ്യ മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന​ത്.

Tags : cargo ship departed Vizhinjam port Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up