Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjam Port

പു​തി​യ സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ അ​തൊ​ക്കെ സ്വാ​ഭാ​വി​കം; രാ​ഗേ​ഷി​നെ ത​ള്ളി കെ.​കെ.​ഷൈ​ല​ജ

ന്യൂ​ഡ​ൽ​ഹി: വി​ഴി​ഞ്ഞം തു​റ​മു​ഖ എം​ഡി​യാ​യി​രു​ന്ന ദി​വ്യ എ​സ്. അ​യ്യ​രെ മാ​റ്റി​യ​തി​ന് പി​ന്നി​ൽ പ്ര​ത്യേ​ക ഡീ​ൽ ഉ​ണ്ടെ​ന്ന സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ആ​രോ​പ​ണം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ ത​ള്ളി. ദി​വ്യ എ​സ്. അ​യ്യ​രെ മാ​റ്റി​യ സം​ഭ​വം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

പു​തി​യ സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റു​ന്ന​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും ഷൈ​ല​ജ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ നേ​തൃ​മാ​റ്റം വ​രു​ത്തു​ന്ന രീ​തി സി​പി​എ​മ്മി​ലി​ല്ല. ഇ​ട​തു​പ​ക്ഷം ക്ഷീ​ണി​ക്ക​രു​ത് എ​ന്നാ​ണ് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​തി​നു​ള്ള തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വം കൃ​ത്യ​മാ​യി കൈ​ക്കൊ​ള്ളു​മെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു. ദി​വ്യ​യെ മാ​റ്റി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും വി​ഴി​ഞ്ഞ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കെ.​കെ.​രാ​ഗേ​ഷി​ന് എ​ന്താ​ണ് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ക​ഴി​ഞ്ഞ ദി​വ​സം ചോ​ദി​ച്ചി​രു​ന്നു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്, ഭ​ര​ണ​നേ​ട്ട​മെ​ന്ന് പാ​ർ​ട്ടി മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി ന​ട​ത്തി​യ വ​ൻ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​മാ​യി സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി.

വി​ഴി​ഞ്ഞ​ത്തെ വ​ൻ വി​ദേ​ശ നി​ക്ഷേ​പം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ വി​ജ​യ​വും വ​ലി​യൊ​രു ഭ​ര​ണ​നേ​ട്ട​വു​മാ​യാ​ണ് ദേ​ശാ​ഭി​മാ​നി അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഷി​പ്പി​ങ് കു​ത്ത​ക ക​മ്പ​നി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് സ​ഭ​യി​ൽ പ​ര​സ്യ​മാ​യി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ, നി​ക്ഷേ​പ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് ന​ൽ​കി​യ ഈ ​വാ​ർ​ത്ത ദേ​ശാ​ഭി​മാ​നി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും പി​ന്നീ​ട് നീ​ക്കം ചെ​യ്യു​ക​യു​ണ്ടാ​യി.

 

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം; അ​ദാ​നി​യു​ടെ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​മ്പ​ൻ വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഹ​രി​ക​ൾ കൈ​മാ​റാ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ക​മ്പ​നി​ക്ക് സ്വ​ന്തം നി​ല​യ്ക്ക് ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ഷെ​യ​റി​ല്‍ വ​ലി​യൊ​രു ഭാ​ഗം അ​ദാ​നി ഗ്രൂ​പ്പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​യ എം​എ​സ്‌​സി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഷെ​യ​ര്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി

ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൂ​ടി അ​നു​മ​തി വേ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ല്‍ വ​ന്നാ​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഴി​ഞ്ഞ​ത്തെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മേ​റ്റെ​ടു​പ്പ് മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കൊ​ടു​ക്ക​ണം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു​ശേ​ഷം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

 

Kerala

മിഷൻ സമുദ്ര പ്രഖ്യാപിച്ചു; കേരളത്തെ പോർട്ട് സിറ്റിയാക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്‍റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.

കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്‍റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്‍റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.

 

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പേ​രി​ൽ വ​ൻ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. 300 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ല​ഭി​ച്ച വ്യാ​ജ രേ​ഖ ച​മ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്‍റെ പ​രാ​തി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്ത്. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് സ​ല്‍​മാ​നു​ല്‍ ഫാ​രി​സി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വി​ഐ​എ​സ്എ​ല്ലി​ന്‍റെ 300 കോ​ടി രൂ​പ​യു​ടെ ടെ​ന്‍​ഡ​ര്‍ ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​നാ​യി പ്ര​തി വ്യാ​ജ രേ​ഖ​ക​ള്‍ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. വി​ഐ​എ​സ്എ​ല്ലി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​പ്പു​ക​ള്‍ വ​രെ ഇ​യാ​ള്‍ വ്യാ​ജ​മാ​യി പ​തി​പ്പി​ച്ചു.

ഈ ​വ്യാ​ജ​രേ​ഖ​ക​ള്‍ കാ​ണി​ച്ച് പ​ല​രി​ല്‍ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നും ത​ട്ടി​പ്പ് ന​ട​ത്താ​നും പ്ര​തി ശ്ര​മി​ച്ച​തോ​ടെ​യാ​ണ് തു​റ​മു​ഖ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ അ​പ​ക​ടം; ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

തു​റ​മു​ഖ​ത്ത് പു​ലി​മു​ട്ടു നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ല് എ​ത്തി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ലോ​റി. പോ​ർ​ട്ട് വ​ർ​ക്‌​ഷോ​പ്പി​നു മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി​യു​ടെ ക്യാ​ബി​ന് വ​ശ​ത്താ​യി തീ ​ക​ണ്ട​ത്. തീ​പെ​ട്ട​ന്ന് പ​ട​ർ​ന്നു ക​യ​റു​ക​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഇ​ടു​ക്കി സ്വ​ദേ​ശി തേ​ജ​സ് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ചാ​ടി. ഇ​തോ​ടെ ആ​ള​പാ​യം ഒ​ഴി​വാ​യി.

തൊ​ട്ടു​പി​ന്നാ​ലെ തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്‌​സും തു​റ​മു​ഖ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്രി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ലോ​റി​യു​ടെ ക്യാ​ബി​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

വിഴിഞ്ഞം വികസിക്കുന്നു; ഒരേസമയം അഞ്ച് മദർഷിപ്പുകൾ കൈകാര്യം ചെയ്യാം

വി​​​ഴി​​​ഞ്ഞം: ഒ​​​രേ​​​സ​​​മ​​​യം അ​​​ഞ്ച് മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പാ​​​ക​​​ത്തി​​​ൽ തു​​​റ​​​മു​​​ഖം വി​​​ക​​​സി​​​ക്കും. 2035ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് വ​​​രു​​​മാ​​​ന വി​​​ഹി​​​തം ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങും.

തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​നാ​​​യി 5,500 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ട​​​ക്കി​​​യ​​​ത്. രാ​​​ജ്യ​​​ത്ത് മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​രും തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​ത്ര​​​യും വ​​​ലി​​​യൊ​​​രു നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ത്തി​​​നാ​​​കെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് ​ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​ത്.

വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന്‍റെ തീ​​​ര​​​ത്തുനി​​​ന്ന് ലോ​​​ക​​​ത്തി​​​നു നാം ​​​ന​​​ൽ​​​കു​​​ന്ന വ​​​ലി​​​യ സ​​​ന്ദേ​​​ശം ഇ​​​താ​​​ണ് “കേ​​​ര​​​ളം മാ​​​റു​​​ക​​​യാ​​​ണ്, കേ​​​ര​​​ളം മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്”. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ ചെ​​​യ്യാ​​​നു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യാ​​​കെ പി​​​ന്തു​​​ണ​​​യോ​​​ടെ അ​​​വ​​​യും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടൊ​​​പ്പം​​​ പോ​​​ർ​​​ട്ടി​​​നെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡി​​​ന്‍റെ​ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി. ​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ് മ​​​ന്ത്രി സ​​​ര്‍​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ള്‍ മു​​​ഖ്യ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ന്‍, വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി, കെ. ​​​എ​​​ന്‍‌. ബാ​​​ല​​​ഗോ​​​പാ​​​ല്‍, ആ​​​ര്‍. അ​​​നി​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി. ​​​ഡി. സ​​​തീ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​രാ​​​യ അ​​​ഡ്വ. എം. ​​​വി​​​ന്‍​സ​​​ന്‍റ്, വി. ​​​ജോ​​​യി, ഒ.​​​എ​​​സ്. അം​​​ബി​​​ക, വി. ​​​ശ​​​ശി, ഡി. ​​​കെ. മു​​​ര​​​ളി, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍, അ​​​ഡ്വ. വി.​​​കെ. പ്ര​​​ശാ​​​ന്ത്, ജി. ​​​സ്റ്റീ​​​ഫ​​​ന്‍, സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ന്‍, ഐ.​​​ബി. സ​​​തീ​​​ഷ്, കെ. ​​​ആ​​​ന്‍​സ​​​ല​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍ ക​​​ര​​​ണ്‍ അ​​​ദാ​​​നി, ഡോ. ​​​എ. കൗ​​​ശി​​​ഗ​​​ന്‍ ഐ .​​​എ എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ്), വി​​​ജ​​​യ് കു​​​മാ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ്), അ​​​ശ്വ​​​നി ഗു​​​പ്ത (ഡ​​​യ​​​റ​​​ക​​​ര്‍ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ), പ്ര​​​ദീ​​​പ് ജ​​​യ​​​രാ​​​മ​​​ന്‍ (സി​​​ഇ​​​ഒ, തു​​​റ​​​മു​​​ഖം, ഡോ. ​​​ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍, വി​​​സി​​​ൽ), ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​പ്രി​​​യ​​​ദ​​​ര്‍​ശി​​​നി, ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പി​തൃ​ത്വം ആ​ർ​ക്കെ​ന്ന് നേ​താ​ക്ക​ൾ​ക്കു സം​ശ‍യം

വി​​​ഴി​​​ഞ്ഞം: മു​​​ൻ വ​​​ർ​​​ഷ​​​ത്തെ​​​പ്പോ​​​ലെ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പി​​​തൃ​​​ത്വ​​​ത്തെ ചൊ​​​ല്ലി​​​യു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ന് ഇ​​​ക്കു​​​റി​​​യും മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യാ​​​ണ് ശി​​​ല്പി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ വാ​​​ദ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ച് മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും രം​​​ഗ​​​ത്തെ​​​ത്തി. പ​​​ദ്ധ​​​തി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റേ​​താ​​​ണെ​​​ന്നും അ​​​ന്ന് താ​​​ൻ വി.​​​എ​​​സി​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ​ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യോ കേ​​​ന്ദ്ര​​​ത്തെയോ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി തൊ​​​ടാ​​​തെ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം. കേ​​​ന്ദ്ര​​​ത്തെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാണം ഇ​​​ഴ​​​ഞ്ഞ​​​തി​​​ലു​​​ള്ള പ​​​രി​​​ഭ​​​വം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മു​​​ണ്ടാ​​​യി.

പി​​​തൃ​​​ത്വാ​​​വ​​​കാ​​​ശം ഒ​​​ഴി​​​ച്ചാ​​​ൽ കാ​​​ര്യ​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ പോ​​​ർ വി​​​ളി​​​യി​​​ല്ലാ​​​തെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​തെ​​​യു​​​മാ​​​ണ് വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ര​​​ണ്ടാംഘ​​​ട്ട ഉ​​​ദ്ഘാ​​​ട​​​ന ദി​​​നം ക​​​ട​​​ന്നു​​​പോ​​​യ​​​ത്.

കേ​​​ര​​​ളം വി​​​ക​​​സി​​​ക്കി​​​ല്ലെ​​​ന്ന് ക​​​രു​​​തി പ​​​രി​​​ഹ​​​സി​​​ച്ച​​​വ​​​ർ​​​ക്കും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​ർ​​​ക്കു​​​മു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ​​​രോ​​​ക്ഷ​​​മാ​​​യി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പു​​​രോ​​​ഗ​​​തി കു​​​റ​​​ഞ്ഞെ​​​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ക്ക​​​മി​​​ട്ട് നി​​​ര​​​ത്തി പ്ര​​​സം​​​ഗി​​​ച്ചു.

തു​​​റ​​​മു​​​ഖം ബൈ​​​പാ​​​സു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ കാ​​​ല​​​താ​​​മ​​​സം, റിം​​​ഗ് റോ​​​ഡ്, റെ​​​യി​​​ൽ​​​വേ, ടൗ​​​ൺ​​​ഷി​​​പ്പ് എ​​​ന്നി​​​വ ന​​​ട​​​പ്പി​​​ലാ​​​കാ​​​തെ എ​​​ന്തു വി​​​ക​​​സ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു​​​ള്ള ചോ​​​ദ്യ​​​മാ​​​യി​​​രു​​​ന്നു സ​​​തീശന്‍റേ​​​ത്.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​ങ്ക് വ​ലു​ത്: ക​ര​ൺ അ​ദാ​നി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി ഒ​രു സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം പ്ര​യ​ത്ന​ഫ​ല​മ​ല്ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മം ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് അ​ദാ​നി പോ​ർ​ട്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ക​ര​ൺ അ​ദാ​നി. വി​ഴി​ഞ്ഞം തു​റ​മു​ഖത്തിന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​പ​ദ്ധ​തി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​ങ്ക് വ​ലു​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കി​ല്ലാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​നും ന​ന്ദി​യെ​ന്നും രാ​ഷ്ട്രീ​യ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലും വി​ഴി​ഞ്ഞ​ത്തി​നാ​യി എ​ല്ലാ​വ​രും പ​രി​ശ്ര​മി​ച്ചു​വെ​ന്നും ക​ര​ൺ അ​ദാ​നി പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പൈ​ലിം​ഗി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മവും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

 

 

 

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ ഉ​ട​ൻ പൂ​ര്‍​ത്തി​യാ​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​ണ് സ​തീ​ശ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

തു​റ​മു​ഖ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള റോ​ഡ്, റെ​യി​ൽ ഔ​ട്ട്റീ​ച്ച് പ​ദ്ധ​തി​ക​ള്‍ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. 2019ൽ ​ത​ന്നെ തു​റ​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. നി​ർ​മാ​ണം തു​ട​ങ്ങി 11 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള റെ​യി​ൽ, റോ​ഡ് ഔ​ട്ട്റീ​ച്ച് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ഹാ​ര്‍​ബ​റും ഗ്രോ​ത്ത് കോ​റി​ഡോ​ർ തു​ട​ങ്ങാ​നാ​യി​ല്ല. എ​വി​ടെ​യാ​ണ് കു​റ​വ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​ത് കൂ​ടി പ​രി​ഹ​രി​ച്ചു​വേ​ണം മു​ന്നോ​ട്ടു​പോ​കാ​ൻ.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ശി​ൽ​പ്പി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ.​കെ.​നാ​യ​നാ​ർ, വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ധ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

Kerala

വി​ക​സ​ന വ​ഴി​യി​ല്‍ വി​ഴി​ഞ്ഞം; ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖം വി​സ്മ​യ​മാ​യി മാ​റി. നാ​ടി​ന്‍റെ സ്വ​പ്ന​മാ​ണ് യ​ഥാ​ര്‍​ഥ്യ​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മാ​ണിത്. 

വി​ഴി​ഞ്ഞം പ്രാ​വ​ർ​ത്തി​ക​മാ​കാ​നു​ള്ള ന​ട​പ‍​ടി​ക​ള്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടു. 2016 മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ​യി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​കും. ഒ​രു ഭാ​ഗ​ത്ത് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​യു​മ​ട​ക്കം ഉ​ണ്ടാ​യി. മ​റു​ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി. അ​ത്ത​രം ത​ട​സ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ സ്തം​ഭി​ച്ച് നി​ൽ​ക്കാ​നാ​വി​ല്ല.

യു​ഡി​എ​ഫിന്‍റെ കാ​ല​ത്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടാ​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നാ​ണെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 10,000 കോ​ടി രൂ​പ​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

തു​റ​മു​ഖ​ത്തു നി​ന്ന് ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും സാ​ധ്യ​മാ​ക്കു​ന്ന എ​ക്സിം കാ​ര്‍​ഗോ സേ​വ​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലേ​ക്ക് നി​ര്‍​മി​ച്ച പു​തി​യ പോ​ര്‍​ട്ട് റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ശേ​ഷി പ്ര​തി​വ​ര്‍​ഷം 57 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളാ​യി വ​ര്‍​ധി​ക്കും.

2028 ല്‍ ​ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രി സ​ര്‍​വാ​ന​ന്ദ സൊ​നോ​വാ​ള്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, വി.​എ​ന്‍. വാ​സ​വ​ന്‍, കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നിര്‍മാണത്തിന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​മാ​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ളു​ടെ സം​യു​ക്ത നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര തു​റ​മു​ഖ മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.

2045ല്‍ ​പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ​ദ്ധ​തി​ക​ള്‍ 17 വ​ര്‍​ഷം മു​ന്‍​പേ, 2028ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ള്‍ ഒ​രേ​സ​മ​യം നി​ര്‍​മ്മി​ക്കാ​നാ​ണ് തീ​രു​മാ​നം. ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി മാ​ത്രം ഏ​ക​ദേ​ശം 9,700 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​പ്പി​ട്ട ഉ​പ​ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് നി​ര്‍​മാ​ണം.

ര​ണ്ടാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ തു​റ​മു​ഖ​ത്തി​ന്‍റെ ക​ണ്ടെ​യ്‌​ന​ര്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി 10 ല​ക്ഷം ടി​ഇ​യു​വി​ല്‍ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു ആ​യി വ​ര്‍​ദ്ധി​ക്കും. നി​ല​വി​ലു​ള്ള 800 മീ​റ്റ​ര്‍ ബ​ര്‍​ത്ത് 2000 മീ​റ്റ​റാ​യി ഉ​യ​ര്‍​ത്തും. ഇ​തോ​ടെ ഒ​രേ​സ​മ​യം നാ​ല് കൂ​റ്റ​ന്‍ മ​ദ​ര്‍ ഷി​പ്പു​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ വി​ഴി​ഞ്ഞ​ത്തി​ന് ക​ഴി​യും. പു​ലി​മു​ട്ട് മൂ​ന്ന് കി​ലോ​മീ​റ്റ​റി​ല്‍ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​റാ​യി വ​ര്‍​ദ്ധി​പ്പി​ക്കും. വ​ലി​യ ക​പ്പ​ലു​ക​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​യ്ക്കി​ട​യി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ങ്ങും.

വ​ന്‍​കി​ട യാ​ത്രാ ക​പ്പ​ലു​ക​ള്‍​ക്ക് അ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും വ​ലി​യ കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2024 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഒ​ന്നാം ഘ​ട്ടം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ 15 ല​ക്ഷ​ത്തി​ല​ധി​കം ക​ണ്ടെ​യ്‌​ന​റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത് വി​ഴി​ഞ്ഞം റെ​ക്കോ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം: ര​ണ്ടാംഘ​ട്ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര തു​റ​മു​ഖ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ മു​ഖ്യാ​തി​ഥി​യാ​കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ തു​റ​മു​ഖ​ശേ​ഷി 10 ല​ക്ഷം ടി​ഇ​യു​വി​ല്‍ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു. ബെ​ര്‍​ത്ത് 800 മീ​റ്റ​റി​ല്‍​നി​ന്ന് 2000 മീ​റ്റ​റാ​യും ബ്രേ​ക്ക് വാ​ട്ട​ര്‍ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല്‍​നി​ന്ന് നാ​ലാ​യും വ​ർ​ധി​ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ആ​കെ നി​ക്ഷേ​പം 9700 കോ​ടി​രൂ​പ​യാ​ണ്. ഈ ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റു​ക​ള്‍ എ​ത്തി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നു​മാ​കും. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‌ അ​ധി​ക​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ല്ല. 55 ഹെ​ക്ട​ര്‍ ഭൂ​മി ക​ട​ല്‍ നി​ക​ത്തി​യെ​ടു​ക്കും.

യാ​ര്‍​ഡി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ക​ണ്ടെ​യ്ന​റു​ക​ളു​ടെ എ​ണ്ണം 35000ല്‍ ​നി​ന്ന് ഒ​രു ല​ക്ഷ​മാ​യി ഉ​യ​രും. ഒ​രേ​സ​മ​യം നാ​ല്‌ മ​ദ​ര്‍​ഷി​പ് വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ച്ച് ച​ര​ക്കു കൈ​മാ​റാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രും.

ബെ​ര്‍​ത്ത് നി​ല​വി​ലു​ള്ള 800 മീ​റ്റ​റി​ല്‍ നി​ന്ന് 2000 മീ​റ്റ​റാ​യും ബ്രേ​ക്ക് വാ​ട്ട​ര്‍ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല്‍ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കും. ഇ​തി​നു പു​റ​മെ റെ​യി​ല്‍​വേ യാ​ര്‍​ഡ്, മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ബെ​ര്‍​ത്ത്, ലി​ക്വി​ഡ് ടെ​ര്‍​മി​ന​ല്‍, ടാ​ങ്ക് ഫാം ​എ​ന്നി​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തു​റ​മു​ഖ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും സാ​ധ്യ​മാ​ക്കു​ന്ന എ​ക്‌​സിം കാ​ര്‍​ഗോ സേ​വ​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലേ​യ്ക്ക് നി​ര്‍​മി​ച്ച പു​തി​യ പോ​ര്‍​ട്ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് നിർവഹിക്കും. 24ന് ​വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

 

 

Kerala

വിഴിഞ്ഞം: ഒന്നാം വാർഷികം ഇന്ന്; ര​ണ്ടാം ഘ​ട്ട വി​ക​സ​നം ഉടൻ തുടങ്ങും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: വി​​​​​​ഴി​​​​​​ഞ്ഞം രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര തു​​​​​​റ​​​​​​മു​​​​​​ഖം വാ​​​​​​ണി​​​​​​ജ്യ​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം തു​​​​​​ട​​​​​​ങ്ങി​​​​​യ​​​​​തി​​​​​ന്‍റെ ഒ​​​​​ന്നാം വാ​​​​​ർ​​​​​ഷി​​​​​കം ഇ​​​​​ന്ന്. തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​ന്‍റെ ര​​​​​​ണ്ടാം ഘ​​​​​​ട്ട വി​​​​​​ക​​​​​​സ​​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം​ ഉ​​​​​​ട​​​​​​ൻ ന​​​​​​ട​​​​​​ത്തു​​മെ​​ന്ന് തു​​റ​​മു​​ഖം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഫെ​​യ്സ്ബു​​ക്ക് പോ​​സ്റ്റി​​ൽ കു​​റി​​ച്ചു.

ആ​​​​​ദ‍്യ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ​​​​​ത​​​​​ന്നെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും യൂ​​​​​​റോ​​​​​​പ്പും ആ​​​​​​ഫ്രി​​​​​​ക്ക​​​​​​യും ഏ​​​​​​ഷ്യ​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​നാ​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള തു​​​​​​ട​​​​​​ർ​​​​​​സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ വ​​​​​​ഴി വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തെ ലോ​​​​​​ക മാ​​​​​​രി​​​​​​ടൈം ഭൂ​​​​​​പ​​​​​​ട​​​​​​ത്തി​​​​​​ൽ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ 10 ല​​​​​​ക്ഷം ടി​​​​​ഇ​​​​​യു (ഒ​​​​​രു ടി​​​​​ഇ​​​​​യു-20​​​​​അ​​​​​ടി ക​​​​​ണ്ടെ​​​​​യ്ന​​​​​ർ ച​​​​​ര​​​​​ക്ക്) കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്ത പോ​​​​​​ർ​​​​​​ട്ടാ​​​​​ണ് വി​​​​​ഴി​​​​​ഞ്ഞം. 10 മാ​​​​​​സ​​​​​​ത്തി​​​​​​ലാ​​​​​ണ് ഈ ​​​​​നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​​തു​​​​​​വ​​​​​​രെ 615 ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളും 13.2 ല​​​​​​ക്ഷം ടി​​​​​ഇ​​​​​യു​​​​​വു​​​​​മാ​​​​​ണ് ​കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്ത​​​​​ത്.

300 മീ​​​​​​റ്റ​​​​​​റി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ നീ​​​​​​ള​​​​​​മു​​​​​​ള്ള 154 ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ൾ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തെ​​​​​ത്തി. 16 മീ​​​​​​റ്റ​​​​​​ർ ഡ്രാ​​​​​​ഫ്‌​​​​​​റ്റി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​ള്ള 45 ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളു​​​​​മെ​​​​​ത്തി. കൂ​​​​​ടാ​​​​​തെ ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ക​​​​​​ണ്ടെ​​​​​​യ്‌​​​​​​ന​​​​​​ർ ക​​​​​​പ്പ​​​​​​ലാ​​​​​യ MSC IRINA ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ബെ​​​​​​ർ​​​​​​ത്ത് ചെ​​​​​​യ്ത ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​ദ്യ തു​​​​​റ​​​​​മു​​​​​ഖ​​​​​മാ​​​​​യി വി​​​​​ഴി​​​​​ഞ്ഞം. വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ ഓ​​​​​​ട്ടോ​​​​​​മേ​​​​​​റ്റ​​​​​​ഡ് ക്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​ദ്യ തു​​​​​റ​​​​​മു​​​​​ഖ​​​​​മെ​​​​​ന്ന പ്രത്യേക​​​​​ത​​​​​യു​​​​​മു​​​​​ണ്ട്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ​​യും അ​​ദാ​​നി​​യു​​ടെ​​യും സം​​യു​​ക്ത സം​​രം​​ഭ​​മാ​​യ വി​​ഴി​​ഞ്ഞം പോ​​ർ​​ട്ട് ടീ​​മി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് ഈ ​​നേ​​ട്ട​​ങ്ങ​​ൾ​​ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യ​​തെ​​ന്നും ഇ​​തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ അ​​ഭി​​ന​​ന്ദി​​ക്കു​​ന്നു​​വെ​​ന്നും മ​​ന്ത്രി​​യു​​ടെ കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു.

ട്രാ​​​​​​ൻ​​​​​​ഷി​​​​​​പ്മെ​​​​​​ന്‍റി​​​​​​ന് ഒ​​​​​​പ്പം ഗേ​​​​​​റ്റ് വേ ​​​​​​ച​​​​​​ര​​​​​​ക്കു നീ​​​​​​ക്കം​​​​​കൂ​​​​​​ടി തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​തോ​​​​​​ടെ വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യം ഇ​​​​​​നി​​​​​​യും വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തെ​​ന്നും മ​​ന്ത്രി​​യു​​ടെ കു​​റി​​പ്പി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

District News

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഇതര സം​സ്ഥാ​ന ബോ​ട്ട്..!

വിഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് സ​മീ​പം മീ​ൻ പി​ടി​ത്ത​ ട്രോ​ള​ർ ബോ​ട്ട് എ​ത്തി. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മാ​ത്രം ജീ​വ​ന​ക്കാ​രാ​യു​ള്ള ബോ​ട്ടി​നെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ണ്ണു​വെ​ട്ടി​ച്ച് ഉ​ൾ​ക്ക​ട​ലി​ലേക്ക് ​പോ​യി. പി​ൻ​തു​ട​ർ​ന്നെ​ത്തി​യ മ​റൈ​ൻ എ​ൻഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ട്ടി​നെ സാ​ഹ​സിക​മാ​യി പി​ടി​കൂ​ടി. ക​ര​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രിശോ​ധ​ന​യി​ൽ ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​നം പോ​ലു​മി​ല്ലാ​തെ അ​ന​ധി​കൃ​ത ലൈ​റ്റ് ഫി​ഷിം​ഗി​നെ​ത്തി​യ സം​ഘ​മെന്നു ക​ണ്ടെ​ത്തി.


ഡ​ൽ​ഹി​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജാ​ഗ്ര​താ​നി​ർ​ദേശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ൽ പ​ട്രോ​ളിം​ഗ് അ​ധി​കൃ​ത​ർ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രോ​ള​റു​ക​ൾ ഇ​ല്ലാ​ത്ത വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തെ തീ​ര​ക്ക​ട​ലി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ രാ​ജേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ട്ടി​ൽ ക​യ​റ്റാ​തി​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.

13 ജീ​വ​ന​ക്കാ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ത​മി​ഴ്നാ​ട്ടു​കാ​രും ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​മാ​യ​ത് സം​ശ​യ​ത്തി​നി​ട​വ​രു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ള്ളി​ൽ ക​യ​റാ​ൻ ബോ​ട്ട് അ​ടു​പ്പി​ക്കാ​ത്ത സം​ഘം ഉ​ൾ​ക്ക​ട​ലി​ലേ ക്ക് ​ഓ​ടി​ച്ച് പോ​കാ​ൻ ശ്ര​മി​ച്ചു. പ​ട്രോ​ൾ​ബോ​ട്ടി​ൽ പി​ന്തു​ട​ന്ന അ​ധി​കൃ​ത​ർ ത​ട​ഞ്ഞ് നി​ർ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ഹാ​സ്, സി.​പി. ഒ ​റ്റി​ജു, ലൈ​ഫ് ഗാ​ർ​ഡുമാ​രാ​യ കൃ​ഷ്ണ​ൻ, ജോ​ണി, ഡേ​വി​ഡ്സ​ൺ ആന്‍റ​ണി എ​ന്നി​വ​ർ ഉ​ൾപ്പെ​ട്ട സം​ഘ​മാ​ണ് പ​രിശോ​ധ​ന​ക്കി​റ​ങ്ങി​യ​ത്.

District News

വി​ഴി​ഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണം : ഉ​ദ്ഘാ​ട​ന തീയ​തി​യിൽ തീരുമാനം വൈകുന്നു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന തീ​യ​തി​ക്ക് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യി​ല്ല. സു​ര​ക്ഷാ ഭി​ത്തി​യാ​യ പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നു​ള്ള ക​രി​ങ്ക​ല്ല് നി​ക്ഷേ​പം ക​ട​ലി​ൽ ആ​രം​ഭി​ച്ചു. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ടു​ള്ള ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള യാ​തൊ​ര​റി​യി​പ്പും തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ​റി​വ്. സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന മു​റ​ക്ക് പു​ലി​മു​ട്ട് നി​ർ​മാ​ണം ല​ക്ഷ്യം വ​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ട​ൺ ക​ല്ല് ശേ​ഖ​രി​ച്ച അ​ധി​കൃ​ത​ർ മൂ​ന്ന് ബാ​ർ​ജു​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ര​രു​ന്നു.

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം ക​ഴി​യു​ന്ന​തി​നി​ട​യി​ൽ നൂ​റ് ക​ണ​ക്കി​ന് ച​ര​ക്ക് ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്ത് വ​ന്ന് പോ​യെ​ങ്കി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ൽ പ​ല പ്രാ​വ​ശ്യം വ​കു​പ്പ് മ​ന്ത്രി തു​റ​മു​ഖ​ത്ത് എ​ത്തി അ​വ ലോ​ക​ന​യോ​ഗം ന​ട​ത്തി മ​ട​ങ്ങി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ര​ണ്ടും മൂ​ന്നും ഘ​ട്ട നി​ർ​മ്മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പു​ലി​മു​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

2015 ഡി​സം​ബ​റി​ൽ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യാ​ണ് പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ലും ഒ​ന്നാം ഘ​ട്ട​ത്തി​ൽ തു​ട​രു​ന്ന​ത്. ഇ​നി​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​രു​പ​ത് മീ​റ്റ​ർ വ​രെ ആ​ഴ​മു​ള്ള ഉ​ൾ​ക്ക​ട​ൽ നി​ക​ത്തി പു​ലി​മു​ട്ട് നി​ർ​മ്മി​ക്കാ​ൻ അ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം ട​ൺ ക​രി​ങ്ക​ല്ല് വേ​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നും വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും.​

പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന​സു​ര​ക്ഷാ ക​വ​ച​മാ​യ ക​ട​ൽ ഭി​ത്തി​യും വാ​ർ​ഫും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 40 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സ​ർ​ക്കാ​ർ. അ​ടു​ത്ത​മാ​സം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മു​ണ്ടാ​കും. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​നം​വ​രെ​യോ അ​ടു​ത്ത മാ​സം ആ​ദ്യം വ​രെ​യോ കാ​ത്തി​രി​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​യാ​ലും നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കി​ല്ല​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Latest News

Corehub Up