ശശി തരൂർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അദാനി ഗ്രൂപ്പിന്റെ വികസന പ്രവർത്തനങ്ങളെ ആരും എതിർക്കുന്നില്ല. എന്നാൽ തുറമുഖത്തിന്റെ വളർച്ച നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാകണമെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായ സാഹചര്യത്തിൽ മുന്പ് ടെൻഡർ റദ്ദാക്കിയ കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കാൻ കഴിയില്ല. ഓഹരി കൈമാറ്റത്തിന്റെ എല്ലാ വശങ്ങളും പഠിച്ചതിന് ശേഷം മാത്രം സർക്കാർ അന്തിമ തീരുമാനം എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Shashi Tharoor Vizhinjam Port