വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപത്തിൽ സഭയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നടത്തിയ വൻ വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേതിന് കടകവിരുദ്ധമായ നിലപാടുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി.
വിഴിഞ്ഞത്തെ വൻ വിദേശ നിക്ഷേപം എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയവും വലിയൊരു ഭരണനേട്ടവുമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്. എന്നാൽ, ഈ ഷിപ്പിങ് കുത്തക കമ്പനിയുടെ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് സഭയിൽ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ, നിക്ഷേപത്തെ പ്രകീർത്തിച്ച് നൽകിയ ഈ വാർത്ത ദേശാഭിമാനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പിന്നീട് നീക്കം ചെയ്യുകയുണ്ടായി.
Tags : Pinarayi Vijayan Opposition Leader Deshabhimani Foreign investment Vizhinjam Port