x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം തു​റ​മു​ഖം; അ​ദാ​നി​യു​ടെ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 1, 2026 11:42 AM IST | Updated: July 1, 2026 11:43 AM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​മ്പ​ൻ വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഹ​രി​ക​ൾ കൈ​മാ​റാ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ക​മ്പ​നി​ക്ക് സ്വ​ന്തം നി​ല​യ്ക്ക് ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ഷെ​യ​റി​ല്‍ വ​ലി​യൊ​രു ഭാ​ഗം അ​ദാ​നി ഗ്രൂ​പ്പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​യ എം​എ​സ്‌​സി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഷെ​യ​ര്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി

ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൂ​ടി അ​നു​മ​തി വേ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ല്‍ വ​ന്നാ​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഴി​ഞ്ഞ​ത്തെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മേ​റ്റെ​ടു​പ്പ് മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കൊ​ടു​ക്ക​ണം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു​ശേ​ഷം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

 

Tags : VD Satheesan Gautam Adani Vizhinjam Port

Recent News

Corehub Up