ബസിന് തീപിടിച്ചതിന് പിന്നാലെയുള്ള ദൃശ്യം
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തിൽ ബസിന് തീപിടിച്ച് ഏഴ് പേര് മരിച്ചു. അപകടത്തിൽ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി-മുബൈ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വ്നന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.
ബസില്‍ തീ പടര്‍ന്നതോടെ അഞ്ച് പേര് വെന്തുമരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മറ്റ് രണ്ട് പേരുടെ മരണ കാരണമെന്നാണ് നിഗമനം.
ഇന്‍ഡോറില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Tags : Rajasthan' accident 8 killed