എഐഡിഎംകെ വിട്ട് വിജയ്യുടെ ടിവികെയിലേക്ക് ചേക്കാറാനൊരുങ്ങുന്ന സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ എന്നിവർ
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഇപിഎസ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് എഐഎഡിഎംകെയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുൻ ഗതാഗത മന്ത്രിയും കരുർ മണ്ഡലത്തിലെ എംഎൽഎയുമായ എംആർ വിജയഭാസ്കർ പാർട്ടിയുടെ പ്രാഥമിക അംഗത്വവും നിയമസഭാംഗത്വവും രാജിവച്ചു. നടൻ വിജയ്യുടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ വിടുന്ന ആറാമത്തെ സിറ്റിംഗ് എംഎൽഎയാണ് വിജയഭാസ്കർ. തൊട്ടുമുൻപ് മുൻ ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്കറും പാർട്ടി വിട്ടിരുന്നു. ട്വിറ്ററിലൂടെ പുറത്തുവിട്ട വികാരനിർഭരമായ കുറിപ്പിൽ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ആറ് എംഎൽഎമാരുടെ അപ്രതീക്ഷിത രാജിയോടെ തമിഴ്നാട് നിയമസഭയിലെ അംഗബലത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. സുപ്രധാനമായ ഒരു ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലേക്കാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നത്.
Tags : AIADMK Exodus MR Vijayabaskar C Vijaybhaskar Latest News